Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരക്ഷയ്ക്ക് 300 പോലീസുകാര്‍ മാത്രം... തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല ശാന്തമാക്കി സര്‍ക്കാര്‍; മുമ്പ് നിരോധനാജ്ഞ പ്രഖ്യാപിച്ച് 15,000 പോലീസുകാരെ അണി നിരത്തിയ സ്ഥലത്ത് ഇപ്പോള്‍ വെറും 300 പോലീസുകാര്‍ മാത്രം; ഇനിയും ശബരിമല ചര്‍ച്ചയിലായാല്‍ എല്ലാം കൈവിട്ടു പോകും; ഇനി ഒരു യതീഷ് ചന്ദ്രയും തടുക്കില്ല

12 MARCH 2019 09:39 AM IST
മലയാളി വാര്‍ത്ത

എന്തായിരുന്നു കഴിഞ്ഞ ചിത്തിര ആട്ട വിശേഷം മുതല്‍ മണ്ഡല മകരവിളക്ക് കാലം വരെ ശബരിമലയില്‍ സംഭവിച്ചത്. ഒരു വശത്ത് സര്‍ക്കാരും സിപിഎമ്മും കൂടി സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് യുവതികളെ ഒളിച്ച് കടത്താന്‍ പാടുപെട്ടു. ഇലവുങ്കല്‍, നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ 15,000ത്തോളം പോലീസുകാരെയാണ് മാറി മാറി നിയോഗിച്ചത്. ഇതിനിടെ പോലീസിന്റെ അകമ്പടിയോടെ യുവതികളെ കയറ്റാനുള്ള ശ്രമങ്ങള്‍ പലതവണ നടന്നു. എന്നാല്‍ അതേനിലയില്‍ തന്നെ ഭക്തരും അതേറ്റെടുത്തപ്പോള്‍ നേരായ മാര്‍ഗത്തില്‍ സര്‍ക്കാരിന് യുവതികളെ ശബരിമലയില്‍ കയറ്റാനായില്ല. ബിന്ദുവിനേയും കനക ദുര്‍ഗയേയും രാത്രിയുടെ മറവില്‍ ശബരിമലയിലെത്തിച്ചത് ഏറെ പേരുദോഷമുണ്ടാക്കി. ഹര്‍ത്താല്‍ മാമാങ്കം പോലും കേരളത്തിലുണ്ടായി.

ഇതൊന്നും ജനങ്ങള്‍ മറക്കാത്ത അവസ്ഥയില്‍ ദേ തെരഞ്ഞെടുപ്പും എത്തി, ശബരിമല നടയും തുറന്നു. എന്നാല്‍ എല്ലാത്തവണത്തേയും പോലെ ഇത്തവണയും നട തുറന്നപ്പോള്‍ ശബരിമലയില്‍ നിരോധനാജ്ഞ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഈ സമയത്ത് ശബരിമലയെ തൊട്ടു കളിച്ചാല്‍ വലിയ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് സിപിഎമ്മിനറിയാം. അതിനാല്‍ തന്നെ ശബരിമല ശാന്തമാക്കി നിര്‍ത്താനാണ് പോലീസിന് നല്‍കിയ നിര്‍ദേശം. മാത്രമല്ല യുവതികളെ കയറ്റാന്‍ കൂട്ടുനില്‍ക്കേണ്ടെന്നും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇനിയും യുവതികള്‍ കയറാന്‍ ശ്രമിച്ചാല്‍ അത് ബിജെപി വന്‍ നേട്ടമാകുമെന്നാണ് കണക്കാക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ശബരിമലയില്‍ സ്‌പെഷ്യല്‍ ഓഫറാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23 വരെ ഈ ഓഫര്‍ തുടരും. എത്ര വേണോ ശരണം വിളിക്കാം ആരും എതിര്‍ത്തില്ല. ഒരു നിരോധനാജ്ഞയും ഉണ്ടാകില്ല. അതേസമയം എന്നും ഇങ്ങനെ തെരഞ്ഞെടുപ്പായിരുന്നെങ്കിലെന്ന് ജനങ്ങളും ചിന്തിച്ചു പോകുന്നു. എന്നാല്‍ എത്ര ശാന്തമായേനെ...

മീനമാസ പൂജകള്‍ക്കും ആറാട്ട് ഉത്സവത്തിനുമായി ശബരിമല ഇന്നലെയാണ് നട തുറന്നത്. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നട തുറന്നത്.

മാസപൂജയും ആറാട്ട് ഉത്സവവുമാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍. ഇന്ന് രാവിലെ ഏഴുമണിക്ക് ധര്‍മശാസ്താ ക്ഷേത്രത്തില്‍ കൊടിയുയര്‍ന്നു. 21ന് ആറാട്ടിനു ശേഷം ഉത്സവ പൂജകള്‍ക്ക് സമാപനം കുറിച്ച് നടയടയ്ക്കും. ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ പുതിയ വാതില്‍ സമര്‍പ്പണവും നടക്കും.

നിലവില്‍ ശബരിമലയില്‍ സംഘര്‍ഷ സാഹചര്യങ്ങളില്ലെന്നാണ് വിലയിരുത്തല്‍. മുന്നൂറോളം പോലീസുകരെ മാത്രമാണ് ശബരിമലയിലും നിലയ്ക്കലും പമ്പയിലുമായി സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്.

അതേസമയം ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞതും വന്‍ വിവാദമായി. ഇതു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നാണ് ബിജെപി പറയുന്നത്.

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും പറഞ്ഞു.

ദൈവം, മതം, ജാതി എന്നിവ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇങ്ങനെയുണ്ടായാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു.

സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധം ആക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (22 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (53 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends