Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്യോപ്യന്‍ വിമാന ദുരന്തം; ബോയിങ് 737 മാക്‌സ് - 8 വിമാനങ്ങള്‍ നിർത്തലാക്കി; ബോയിങ് വിമാന കമ്പനിയോട് ഡിജിസിഎ വിവരങ്ങള്‍ തേടി

12 MARCH 2019 08:54 AM IST
മലയാളി വാര്‍ത്ത

എത്യോപിയയിലെ വിമാനാപകടത്തിൽ 157 പേർ മരിച്ച സംഭവത്തെ തുടർന്ന് അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങിന്റെ 737 മാക്സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയ നിഴലില്‍. സംഭവത്തില്‍ വിമാന നിര്‍മ്മാണ കമ്പനിയായി ബോയിങ്ങിനോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിവരങ്ങള്‍ തേടി. അപകടത്തില്‍പ്പെട്ട 737 മാക്‌സ് നിരയിലുള്ള വിമാനത്തെ കുറിച്ചാണ് ബോയിങ് വിമാന കമ്പനിയോട് ഡിജിസിഎ കൂടുതല്‍ വിവരങ്ങല്‍ ആരാഞ്ഞത്.

5 മാസത്തിനുള്ളില്‍ ഈ ശ്രേണിയില്‍പെട്ട രണ്ട് വിമാനങ്ങളാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (സി.എ.എ.സി) നിര്‍ദ്ദേശം നല്‍കി. വ്യോമയാന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നതിലാണ് ഈ നിര്‍ദ്ദേശം നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികൃതരുടെ നിര്‍ദ്ദേശം ചൈനയിലെ നൂറുകണക്കിന് വിമാന സര്‍വീസുകളെ ബാധിച്ചതായാണ് റിപ്പോർട്ട് .അപകടകാരണത്തെ കുറിച്ച് ബോയിങ് അധികൃതരും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.

ബോയിങിന്റെ താരതമ്യേന പുതിയ മോഡലായ 737 മാക്സ് 8 വിമാനങ്ങള്‍ 2017ലാണ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങിയത്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിപുലീകരണത്തിന്റെ ഭാഗമായി ആറ് 737 മാക്സ് 8 വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഫെബ്രുവരി നാലിന് വിശദമായ പരിശോധനകളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായ വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യന്‍ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ സമാന മോഡലിലുള്ള വിമാനവും തകര്‍ന്നു വീണിരുന്നു.

വിമാനത്തിന്റെ എന്‍ജിന്‍ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്താതിരിക്കാനായി വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സംവിധാനത്തിന്റെ തകരാറാണ് ലയണ്‍ എയര്‍ വിമാനം തകരാന്‍ കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എത്യോപ്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനം പറന്നുയര്‍ന്ന് 6 മിനിറ്റിനകമാണ് തകര്‍ന്ന് വീണത്. വിമാനത്തിന്റെ തകരാര്‍ മനസിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുന്നതിനായി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ബന്ധപ്പെട്ടെങ്കിലും പിന്നീട് വിമാനവുമായുള്ള ആശയവിനിമയം വിഛേദിക്കപ്പെടുകയായിരുന്നു.

പരിചയ സമ്പത്തുള്ള പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എത്യോപ്യന്‍ എര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ‍അഞ്ച് മാസത്തിനുള്ളില്‍ നടന്ന രണ്ട് അപകടങ്ങളില്‍പെട്ടത് ഒരേ ശ്രേണിയിലെ പുതിയ വിമാനങ്ങള്‍ ആണെന്നത് അസാധാരണമാണെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (22 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (53 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends