Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോസഫും ഞെട്ടിപ്പോയി... ജോസഫിന് വേണ്ടി വാദിച്ച് കോണ്‍ഗ്രസ് ഐ വിഭാഗം മാണിയുമായി അകലുന്നു; പി ജെ ജോസഫിന് വേണ്ടി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും മുസ്ലീം ലീഗും രംഗത്തെത്തിയതോടെ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാകുന്നു

12 MARCH 2019 09:34 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് ഐ വിഭാഗം നേതാക്കളുടെ ആവശ്യം തള്ളി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ഐ വിഭാഗവും തമ്മില്‍ വീണ്ടും അകലുന്നു. പി ജെ ജോസഫിന് വേണ്ടി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും മുസ്ലീം ലീഗും രംഗത്തെത്തിയതാണ് പുതിയ ധ്രുവീകരണത്തിന് കാരണമായിക്കുന്നത്. ഐ വിഭാഗത്തിന് കോട്ടയത്ത് യാതൊരു സ്വാധീനവുമില്ല.

അതിനിടെ കോട്ടയത്ത് ജോസഫ് നോമിനേഷന്‍ നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കുമെന്നും അതു വഴി കൂറുമാറ്റം വന്നു ചേരാതിരിക്കാനും ജോസഫ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ജോസഫിനെ പാര്‍ട്ടി ഒന്നും ചെയ്യില്ല. പാര്‍ട്ടി സസ്‌പെന്റ് ചെയ്താല്‍ മാത്രമേ കൂറുമാറ്റം ഒഴിവാക്കാന്‍ കഴിയുകയുള്ളു.

ജോസഫിന് സീറ്റ് കൊടുക്കേണ്ടി വന്നാല്‍ കോട്ടയത്ത് വി. എന്‍ . വാസവന്‍ ജയിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. പി സി തോമസ് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായാല്‍ കോട്ടയത്തും താമര വിരിയാന്‍ സാധ്യതയുണ്ടായിരുന്നു. അതായത് കേരള കോണ്‍ഗ്രസ് തന്നെ ജോസഫിന്റെ കാലു വാരാം. ജോസഫിനോട് താത്പര്യമില്ലെന്ന് കോട്ടയം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച് കഴിഞ്ഞു. ജോസഫിന് യാതൊരു സ്വാധീനവും ഇല്ലാത്ത മണ്ഡലമാണ് കോട്ടയം.

മോന്‍സ് ജോസഫിനാണ് ഏറ്റവും നഷ്ടം സംഭവിച്ചിരിക്കുന്നത്. മാണിയുടെ സഹായമില്ലാതെ മോന്‍സിന് കടുത്തുരുത്തിയില്‍ ജയിക്കാനാവില്ല. മോന്‍സാണ് ജോസഫിനെ വഴി തെറ്റിക്കുന്നത്.

കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ദമാണ് ജോസഫിന് വേണ്ടിയുണ്ടായിരുന്നത് . അതേസമയം കോട്ടയം കിട്ടിയാല്‍ കൊള്ളാമെന്ന തരത്തില്‍ ഉമ്മന്‍ചാണ്ടി ഒളിച്ച് കളിക്കുകയും ചെയതിരുന്നു. കേരള കോണ്‍ഗ്രസ് എം യു ഡിഎഫില്‍ നിന്നും പോകാതിരിക്കാന്‍ കാരണം ജോസഫാണെന്ന് ഐ ഗ്രൂപ്പ് വിശ്വസിക്കുന്നു. സി പി എം കേരള കോണ്‍ഗ്രസിനെ വലവീശി പിടിച്ചപ്പോള്‍ ജോസഫാണത്രേ പ്രതിരോധം തീര്‍ത്തത്. മാണിയെ ഇടതു പാളയത്തില്‍ എത്തിക്കാതിരിക്കാന്‍ കരുക്കള്‍ നീക്കിയ തന്നെ അവഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസഫ്, ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ടു. ജോസഫിനെ അവഗണിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കോണ്‍ഗ്രസിന്റെ ഇടുക്കി സീറ്റ് ജോസഫിന് നല്‍കാനും കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. പക്ഷേ അത് നേതാക്കള്‍ മുളയിലെ നുള്ളി.

അതേസമയം ജോസഫ് മത്സരിക്കില്ലെന്നും അദ്ദേഹത്തിന് വേണ്ടപ്പെട്ട ആരെങ്കിലും മത്സരിപ്പിക്കുകയാണ് ജോസഫിന്റെ ലക്ഷ്യമായിരുന്നുമെന്നും കേള്‍ക്കുന്നു. തനിക്ക് സീറ്റ് വേണമെന്ന് ജോസഫ് പറയുമ്പോള്‍ അത് തന്റെ ഗ്രൂപ്പിന് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കോണ്‍ഗ്രസിലെയും ലീഗിലെയും നേതാക്കള്‍ തനിക്ക് അര്‍ഹതപ്പെട്ട സീറ്റില്‍ എന്തിനാണ് താത്പര്യം കാണിക്കുന്നതെന്ന ചോദ്യം കെ. എം. മാണിയില്‍ നിന്ന് ഉയര്‍ന്നു . ബാര്‍ക്കോഴ കേസില്‍ മാണി രാജിവച്ചപ്പോള്‍ ജോസഫിനെയും രാജിവയ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ അത് കോണ്‍ഗ്രസ് സമ്മതിച്ചില്ല. സി പി എമ്മുമായി കെ.എം മാണിക്ക് അഭിപ്രായ ഭിന്നതയൊന്നുമില്ല. സി പി എമ്മിനും അങ്ങനെ തന്നെയാണ്. അതിനാല്‍ മാണിയെ പിണക്കി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല.

ഏതായാലും മാണിയോട് കോണ്‍ഗ്രസ് കുറച്ചു നാളായി കാണിച്ചു കൊണ്ടിരിക്കുന്ന കള്ളകളി തന്നെയാണ് ഇപ്പോഴും തുടരുന്നത്. മാണിയെ കേസില്‍ കുരുക്കി നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ കരുക്കള്‍ നീക്കുന്നു.

ജോസഫ് ഒരിക്കലും വലതു മുന്നണി വിടില്ല. അതിനുള്ള ധൈര്യം അദ്ദേഹത്തിനില്ല. സഭയുടെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിക്കില്ല. അത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാം.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (21 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (52 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends