Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച കുമ്മനം രാജശേഖരന് തലസ്ഥാനത്ത് ഗംഭീരസ്വീകരണമൊരുക്കി ബിജെപി, നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ തലസ്ഥാന നഗരിയിലേക്ക് ആനയിക്കും

12 MARCH 2019 09:10 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച കുമ്മനം രാജശേഖരന്‍ ഇന്നെത്തും.ഡല്‍ഹിയില്‍ നിന്ന് രാവിലെ 8.40 ന് എത്തുന്ന കുമ്മനത്തിന് വിമാനത്താവളത്തില്‍ തിരുവനന്തപുരം പൗരാവലിയുടെ പേരില്‍ ഗംഭീര സ്വീകരണം നല്‍കാനാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ക്കു പുറമേ തലസ്ഥാനത്തെ പൗരപ്രമുഖരെയും സ്വീകരണത്തില്‍ പങ്കെടുപ്പിക്കും.

നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാകും അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിക്കുക.പഴവങ്ങാടി ക്ഷേത്രദര്‍ശനത്തിനു ശേഷം കുമ്മനം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും. മിസോറം ഗവര്‍ണര്‍ പദവി കഴിഞ്ഞ ദിവസം രാജിവച്ച കുമ്മനം തിരുവനന്തപുരത്തേക്കു മടങ്ങുന്നതിന് മുന്നോടിയായി ഇന്നലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കുമ്മനം രാജേശഖരന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസളും നേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് കേരളത്തില്‍ മികച്ചപ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്നും ബി.ജെ.പിയുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും കുമ്മനം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടുത്തഘട്ടത്തില്‍ കേരളത്തില്‍ വീണ്ടുമെത്തുമെന്ന് കുമ്മനത്തെ പ്രധാനമന്ത്രി അറിയിച്ചു.

പേട്ട, ജനറല്‍ ആസ്പത്രി, എല്‍.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലില്‍ ദര്‍ശനത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും.

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തുടര്‍ച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ മടക്കിയയക്കാന്‍ ദേശീയനേതൃത്വം നിര്‍ബന്ധിതരായത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കുക, എന്‍.ഡി.എയുടെ കണ്‍വീനറാക്കുക തുടങ്ങിയവയാണ് ആര്‍.എസ്.എസ്. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. രണ്ടിലും തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.


സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുമുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം ഉടന്‍ പ്രഖ്യാപിക്കും. മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് എന്നതിനാല്‍ ആദ്യഘട്ട പോളിംഗ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും കേരളത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കളത്തിലിറങ്ങിയ സാഹചര്യത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയ തിരുവനന്തപുരത്ത് വിശ്വാസികള്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ദ കേന്ദ്രീകരിക്കുന്നത്. പ്രചരണ രംഗത്ത് സജീവമായതോടെ ക്ഷേത്ര ദര്‍ശനങ്ങളുടെ തിരക്കിലാണ് ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍. ഉത്സവകാലത്ത് ക്ഷേത്രങ്ങളില്‍ തൊഴുതും പ്രസാദം വാങ്ങിയും ഭക്തരുടെ വോട്ടുറപ്പിച്ചുമാണ് സി ദിവാകരന്‍ മുന്നേറുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും മണ്ഡലത്തില്‍ മൂന്നാം അങ്കം ഉറപ്പിച്ച് കഴിഞ്ഞ ശശി തരൂരും വിശ്വാസം വിട്ടൊരു കളിക്കില്ല. വിശ്വാസ സംരക്ഷണത്തിന് ഒപ്പം നിന്നത് എപ്പോഴും കോണ്‍ഗ്രസ് ആയിരുന്നു എന്നാണ് ശശി തരൂര്‍ വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (21 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (52 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends