Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയം വരുന്ന വഴി... വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ പാര്‍ട്ടി ചരിത്ര നേട്ടം കൊയ്യുമെന്ന് റിപ്പോര്‍ട്ട്; സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാതെ കിതയ്ക്കുന്ന കോണ്‍ഗ്രസ് നന്നേ വിയര്‍ക്കും

12 MARCH 2019 10:47 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ 14 മുതല്‍ 16 സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നും പ്രചരണം ശക്തമാക്കണമെന്നും ഇടതു മുന്നണി കരുതുന്നു. വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി നടത്തിയ സര്‍വേയിലാണ് തീരുമാനം.

പിണറായി വിജയനും കോടിയേരി ബാലകൃഷണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സജീവമായി രംഗത്തിറങ്ങണമെന്നും അതു വഴി വന്‍ വിജയം നേടുമെന്നും സി പി എം വിശ്വസിക്കുന്നു.

സംസ്ഥാനത്ത് യു ഡി എഫ് ജയിക്കുമെന്ന സര്‍വേ ഫലങ്ങള്‍ തകിടം മറിയുമോ എന്ന് ഭയന്നിരിക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാതെ കിതയ്ക്കുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യം മുതലെടുത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കൂട്ടത്തോടെ തോല്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് സി പി എം.

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പാണ് പ്രധാന വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്. ചെന്നിത്തലയെ ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ ചാണ്ടിയെ ചെന്നിത്തലയും പാരവയ്ക്കുന്നു. പരസ്പരം പാരവച്ചും പോരടിച്ചും നീങ്ങുന്ന നേതാക്കള്‍ പരസ്പരം തോല്‍പ്പിക്കുമോ എന്ന ഭയവും കോണ്‍ഗ്രസിലുണ്ട്

മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനിറങ്ങാത്തത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് സി പി എം സ്ഥാനാര്‍ത്ഥികളെ ഭയന്നിട്ടാണെന്ന പ്രചരണം ശക്തമാണ്. സിപിഎം പട്ടിക പുറത്തു വന്നതോടെ കോണ്‍ഗ്രസില്‍ ആത്മവിശ്വാസം കുറഞ്ഞു എന്ന പ്രതീതിയും വന്നു ചേര്‍ന്നു. അതിന് മറുപടി നല്‍കേണ്ടത് മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയാണ്. എന്നാല്‍ അതിനും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല.

രാഹുല്‍ ഗാന്ധിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സാമര്‍ത്ഥ്യകുറവാണ് പ്രധാന കാരണം. രാഹുല്‍ പറഞ്ഞാല്‍ കെ.സി, വേണുഗോപാല്‍ പോലും കേള്‍ക്കില്ലെന്ന അവസ്ഥ നിലവിലുണ്ട്. ആലപ്പുഴയില്‍ ആരിഫിനെ നേരിടാന്‍ വേണു ഇറങ്ങണമെന്ന സംസ്ഥാന നേത്യത്വത്തിന്റെ ആവശ്യത്തെ തീര്‍ത്തും നിരാകരിച്ചിരിക്കുകയാണ് വേണുഗോപാല്‍. യുപിഎ മന്ത്രിസഭ അധികാരത്തിലെത്തിയാല്‍ രാജ്യസഭ വഴി മന്ത്രിയാകാമെന്ന് വേണുഗോപാല്‍ കരുതുന്നു. ഇല്ലെങ്കില്‍ കേരളത്തില്‍ മത്സരിച്ച് മുഖ്യമന്ത്രിയാവും.

ശബരിമല വിഷയം തണുത്തതോടെ കേരളത്തില്‍ രാഷ്ട്രീയ ട്രെന്റുകള്‍ മാറി മറിഞ്ഞു. ബിജെപിക്ക് പോലും ശബരിമലയെ ഉപയോഗിച്ച് ഗുണം നേടാമെന്ന പ്രതീക്ഷ കുറഞ്ഞിരിക്കുന്നു. അതിനിടെ ശബരിമല രാഷ്ട്രീയ വിഷയമാക്കരുതെന്ന തെരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവും രാഷീട്ടീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നു. കേരളത്തിലെ 14 മണ്ഡലങ്ങളിലും സി പി എം പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസാകട്ടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ട് പോലുമില്ല.

കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ലോക്‌സഭാ തെരഞ്ഞടുപ്പ് വാട്ടര്‍ലൂ ആകുമെന്നും റിപ്പോര്‍ട്ടുണ്ട്. അത് സംഭവിക്കാതിരിക്കണമെങ്കില്‍ നന്നേ വിയര്‍ക്കേണ്ടി വരും. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (22 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (53 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends