Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിഎൻ സീമയുടെ ഭർത്താവ് വീണ്ടും സിഡിറ്റ് രജിസ്ട്രാർ; സർവീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താൻ; ഇതും ബന്ധുനിയമനം; ചെന്നിത്തല

12 MARCH 2019 09:38 AM IST
മലയാളി വാര്‍ത്ത


സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവിനെ, സി-ഡിറ്റ് (സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് ഇമ്മേജിംഗ് ടെക്‌നോളജി)രജിസ്ട്രാർ തസ്‌തികയിൽ റിട്ടയർ ചെയ്‌ത ശേഷം സർവ്വീസ് നീട്ടിക്കൊടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സർവീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്ന് അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്ന സ്ഥാപനമാണ് സിഡിറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്കു വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാര്‍ട്ടി മുന്‍എം.പിയായ വനിതാ നേതാവിന്റെ ഭര്‍ത്താവിന് റജിസ്ട്രാർ സ്ഥാനത്ത് സര്‍വീസ് നീട്ടിക്കൊടുത്തത്. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സര്‍വീസ് നീട്ടിക്കൊടുത്തതെന്നതാണു വിചിത്രമായ മറ്റൊരു കാര്യം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ പതിച്ചു നല്‍കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്‍റെ രജിസ്ട്രാര്‍ ആയി ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ജയരാജൻ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനര്‍നിയമനം നല്‍കി മാര്‍ച്ച് ഒന്നിന് സര്‍ക്കാർ ഉത്തരവിറക്കിയത്.

മൂന്ന് മാസത്തേക്കോ പുതിയ രജിസ്ട്രാര്‍ വരുന്നതു വരെയോ ജയരാജന് തുടരാം. ജയരാജൻറെ തന്നെ അപേക്ഷയിലാണ് പുനര്‍നിയമനം. സി ഡിറ്റ് പോലൊരു സ്ഥാപനത്തിൽ ദൈനംദിന കാര്യങ്ങളുടെ ഭരണപരമായ നടത്തിപ്പിന് ഉദ്യോഗസ്ഥൻ ഇല്ലാതെ വരുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ടാണ് പുനര്‍ നിയമനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാര്‍ നിശ്ചയിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരു ബന്ധുനിയമനമാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ സി ഡിറ്റിനെ ദുരുപയോഗം ചെയ്യാനാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം പുനര്‍നിയമനം നല്‍കാൻ സര്‍ക്കാരിന് അധികാരമുണ്ടെന്നും പുതിയ രജിസ്ട്രാറെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും ജി ജയരാജൻ പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (21 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (52 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends