Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനിവിനായി കനകദുര്‍ഗ... കുട്ടികളോടൊപ്പം താമസിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി കനകദുര്‍ഗ വീണ്ടും

12 MARCH 2019 01:00 PM IST
മലയാളി വാര്‍ത്ത

ശബരിമല നട തുറന്നതോടെ ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ കയറിയ കനക ദുര്‍ഗയും ചര്‍ച്ചകളില്‍ നിറയുകയാണ്. ശബരിമലയില്‍ ആവേശത്തില്‍ കയറുമ്പോള്‍ ഒരിക്കല്‍ പോലും കരുതിയില്ല മനസമാധാനം ഇത്രയ്ക്ക് പോകുമെന്ന്. കുട്ടികളേയും ഭര്‍ത്താവിനേയും കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് കനകദുര്‍ഗ. ഈയവസ്ഥയില്‍ കുട്ടികളെ കാണണമെന്ന ആവശ്യവുമായി കനകദുര്‍ഗ വീണ്ടുമെത്തി.

കുട്ടികളോടൊപ്പം താമസിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വച്ചു. ഏപ്രില്‍ 8 ലേക്കാണ് മാറ്റി വച്ചത്. ഇന്നലെ ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമ ന്യായാലയമാണ് കേസ് മാറ്റിയത്. എതിര്‍ കക്ഷിയായ ഭതൃമാതാവ് സുമതിയമ്മയുടെ വിശദീകരണം എഴുതി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റി വച്ചത്.

ഭതൃവീട്ടിലെ പ്രവേശനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമ പ്രകാരമാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്.

ഫെബ്രുവരി 5ന് ഭതൃവീട്ടില്‍ പ്രവേശനം അനുവദിച്ച് ഗ്രാമ ന്യായാലയം ഉത്തരവിട്ടിരുന്നു. ഹര്‍ജിയിലെ മറ്റാവശ്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു.

പിന്നീട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍പാകെ നല്‍കിയ ഹര്‍ജിയില്‍ കുട്ടികളെ ആഴ്ചയില്‍ ഒരു ദിവസം കൂടെ താമസിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണവും നല്‍കി വരുന്നു.

ശബരിമലയില്‍ ആചാര ലംഘനം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ കയറ്റാന്‍ ഭര്‍ത്താവും അമ്മായി അമ്മയും അനുവദിച്ചിരുന്നില്ല. അമ്മായിയെ കനക ദുര്‍ഗ തല്ലിയെന്നും തിരിച്ച് കനകദുര്‍ഗയെ അമ്മായി തല്ലിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. തുടര്‍ന്ന് കനകദുര്‍ഗ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയും ചെയ്തു.

വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതില്‍ ചോദ്യം ചെയ്ത് കനക ദുര്‍ഗ നല്‍കി ഹര്‍ജിയില്‍ കോടതി പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നു. ശബരിമല ദര്‍ശനത്തിനുശേഷം വീട്ടുകാര്‍ പുറത്താക്കെന്നും ഭര്‍തൃവീട്ടില്‍ പ്രവേശനാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം പോലീസ് സംരക്ഷണയില്‍ പെരുന്തല്‍മണ്ണ വണ്‍ സ്‌റ്റോപ് സെന്ററിലാണ് ഇവര്‍ ഏറെ നാള്‍ താമസിച്ചിരുന്നത്.

കുട്ടികള്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും ഇവര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയോടും വിചാരണയ്ക്കായി ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം കനക ദുര്‍ഗ കോടതി ഉത്തരവിന്റെ ബലത്തില്‍ തിരിച്ചെത്തിയതോടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറി. പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തിന്റെ ഉത്തരവ് പ്രകാരം കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചത്. കനക ദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം വിധി പറഞ്ഞിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനും ഭര്‍തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു. സുപ്രീം കോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നുമാണ് കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചത്. ഇതാണ് കോടതി അംഗീകരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (16 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (47 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends