Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയരാജന്‍മാര്‍ക്ക് പകരം വരുന്നത് ശശി; ജയരാജന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ യോഗത്തില്‍ തന്നെ ജില്ലാ കമ്മിറ്റിയിലേക്കു പി. ശശിയുടെ കടന്നുവരവ് നാടകീയം

12 MARCH 2019 12:59 PM IST
മലയാളി വാര്‍ത്ത

എട്ട് വര്‍ഷം പി. ജയരാജന് അതു രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ സിപിഎം ജില്ലാ ഘടകത്തിന്റെ അമരക്കാരനായിരുന്നതിന്റെ സുഖകരമായ അനുഭവമെങ്കില്‍, പി. ശശിക്ക് ആരോപണത്തിന്റെയും അവഗണനയുടെയും പേരില്‍ പുറത്തു നില്‍ക്കേണ്ടിവന്ന കയ്പുള്ള അനുഭവമാണ്. ശശിയെ പുറത്താക്കിയപ്പോള്‍ പകരക്കാരനായി എട്ട് വര്ഷം മുന്‍പാണു പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്. കഴിഞ്ഞദിവസം ജയരാജന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ യോഗത്തില്‍ തന്നെ ജില്ലാ കമ്മിറ്റിയിലേക്കു പി. ശശിയുടെ കടന്നുവരവ് നാടകീയം.

പുതിയ സെക്രട്ടറി എം.വി. ജയരാജനും പി. ശശിയും ജില്ലയില്‍ സിപിഎമ്മിലെ പുതിയ അധികാര കേന്ദ്രങ്ങളായി മാറുമ്പോള്‍ വടകരയില്‍ പി. ജയരാജനു വിജയം അനിവാര്യം. പരാജയം രുചിച്ചാല്‍, സംഘടനയിലുണ്ടായിരുന്ന പ്രതാപം തിരികെക്കിട്ടില്ല എന്നതു തന്നെ കാരണം. ജില്ലാ സെക്രട്ടറി പദത്തില്‍ നിന്നു പി. ജയരാജനെ ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമാണു വടകരയിലെ സ്ഥാനാര്‍ഥിത്വമെന്നു പുതിയ സ്ഥിരം സെക്രട്ടറിയെ നിയമിച്ചതില്‍ നിന്നു വ്യക്തമായി. ഒന്നര വര്‍ഷത്തോളം കാലാവധി ബാക്കിയുള്ള പി. ജയരാജനു പകരം, പൂര്‍ണ ചുമതല നല്‍കി പുതിയ സെക്രട്ടറിയെ നിയമിച്ചതു ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ജില്ലാ സെക്രട്ടറി മത്സരിക്കുന്ന സാഹചര്യത്തിലാണു പുതിയ സെക്രട്ടറിയെ കണ്ടെത്തിയതെന്നാണു പാര്‍ട്ടിയുടെ ഭാഷ്യം. എന്നാല്‍, ഇതേ നിലപാടല്ല മറ്റിടങ്ങളില്‍ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ സ്ഥാനാര്‍ഥിയായ കോട്ടയത്ത് പുതിയ സെക്രട്ടറിയെ നിയമിക്കുകയല്ല, എ.വി. റസലിനു സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കുകയാണു ചെയ്തത്.ജയരാജന്‍ മത്സരിക്കുന്ന വടകര മണ്ഡലം കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിനായി മുഴുവന്‍ സമയ സെക്രട്ടറിയെ വേണമെന്നുള്ളതുകൊണ്ടുമാണു കണ്ണൂരില്‍ മാറ്റമെന്നു നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍, ഒന്നര വര്‍ഷത്തിലേറെ കാലാവധി ബാക്കിയുള്ള ജയരാജനു തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനായി രണ്ടര മാസത്തോളം മാത്രമാണു ചെലവഴിക്കേണ്ടി വരിക. അതു നേതൃത്വം കണക്കിലെടുത്തില്ല.

ജില്ലാ സെക്രട്ടറിയുടെ കാലാവധി സംബന്ധിച്ച സിപിഎം മാനദണ്ഡങ്ങളില്‍ ഇളവുനേടിയാണ് പി. ജയരാജന്‍ കഴിഞ്ഞ സമ്മേളനത്തില്‍ മൂന്നാംവട്ടം ജില്ലാസെക്രട്ടിറായയത്. ആ സമ്മേളന കാലത്തുതന്നെ അദ്ദേഹത്തെ മാറ്റാന്‍ ആലോചിച്ചെങ്കിലും ഉചിതമായ അവസരത്തില്‍ മതിയെന്ന ധാരണയാണുണ്ടായത്. വടകരയിലെ സ്ഥാനാര്‍ഥിത്വം അങ്ങനെ ഒരവസരമായി സിപിഎം കരുതുന്നു. വ്യക്തിപൂജാ വിവാദം, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധത്തിനിടെ സ്‌റ്റേഷന്‍ വരാന്തയില്‍ നടത്തിയ പ്രസംഗം എന്നിവ കൊണ്ടു സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു പി. ജയരാജന്‍. എം.വി. ജയരാജനെ അവരോധിക്കാനും സംസ്ഥാന നേതൃത്വത്തിനു പ്രിയങ്കരനായ പി. ശശിയെ തിരികെ ജില്ലാ കമ്മിറ്റിയിലെത്തിക്കാനുമുള്ള തിടുക്കം പി. ജയരാജന്റെ സ്ഥാനചലനത്തിന് ആക്കം കൂട്ടി. അതേസമയം എം.വി. ജയരാജന്‍ ഒഴിഞ്ഞു മുഖ്യമന്ത്രിക്ക് പുതിയ െ്രെപവറ്റ് സെക്രട്ടറി വരും.എം.വി. ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതോടെ മുഖ്യമന്ത്രിക്കു പുതിയ െ്രെപവറ്റ് സെക്രട്ടറി വരും. സെക്രട്ടറിപദം രാജിവച്ചു ജയരാജന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. പുതിയ സെക്രട്ടറിയെക്കുറിച്ചു പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നാണു നേതാക്കള്‍ പറയുന്നത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയെ പരിഗണിക്കുമെന്നും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ താല്‍പര്യമുണ്ടെന്നുമുളള സൂചനകളുണ്ട്. എന്നാല്‍ വിവാദങ്ങളുടെ തോഴനായ ശശിയെ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ണായക ചുമതല ഏല്‍പിക്കില്ലെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. െ്രെപവറ്റ് സെക്രട്ടറിയായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളാരെങ്കിലുമാകും വരികയെന്നും നേതാക്കള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (16 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (47 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends