Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ സുഹൃത്തുക്കൾ നാടുവിട്ടതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി കേരള പോലീസ്.... ഞെട്ടലോടെ സഹപാഠികളും വീട്ടുകാരും ബന്ധുക്കളും... സംഭവം പാലക്കാട്

12 MARCH 2019 12:28 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞദിവസം രാവിലെയാണ് ചിറ്റൂര്‍, മാത്തൂര്‍ സ്വദേശിനികളായ രണ്ടു പേര്‍ ചെന്നൈയിലേക്കു പുറപ്പെട്ടത്. വൈകിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഴല്‍മന്ദം, ചിറ്റൂര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെടുകയായിരുന്നു. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി ചെന്നൈയിലേയ്ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിനികളെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം അരങ്ങേറിയത്. സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് പോലീസ് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം അരങ്ങേറിയത്. എന്നാലിപ്പോൾ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ സുഹൃത്തുക്കൾ നാടുവിട്ടതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

'മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് വഴക്ക് പറയുന്നു, വീട്ടുകാര്‍ തങ്ങളെ അംഗീകരിക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വീടുവിട്ടിറങ്ങിയ രണ്ട് പെണ്‍കുട്ടികളെ ചെന്നൈയ്ക്ക് സമീപം വില്ലുപുരത്ത് നിന്നും പോലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു. കുഴല്‍മന്ദം പോലീസിന്റെ ജാഗ്രതയോടെയുള്ള നീക്കമാണ് കുട്ടികളെ സുരക്ഷിതരായി തിരികെയെത്തിക്കാന്‍ സഹായകരമായത്. മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ, . നന്നായി പഠിക്കുന്ന ഇരുവരും ശനിയാഴ്ച രാവിലെ എട്ടരയോടെ സ്പെഷ്യല്‍ ക്ലാസുണ്ടെന്നു പറഞ്ഞാണ് വീടുകളില്‍ നിന്ന് പോയത്. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തങ്ങള്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നുമുള്ള കത്തുകള്‍ ഇരുവരും എഴുതി വെച്ചിരുന്നതും കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് കുഴല്‍മന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടികളുടെ സുഹൃത്തുക്കളില്‍ ഒരാളെ അവര്‍ വിളിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പോലീസ് വിളി വന്നാല്‍ തന്ത്രപൂര്‍വം സംസാരിക്കാനും പോലീസിനെ അപ്പോള്‍ത്തന്നെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നില്ല. രാത്രി പത്തു മണിയോടെ സുഹൃത്തിന് ഫോണ്‍കോള്‍ വന്നു. തങ്ങള്‍ പോവുകയാണെന്നും ക്ഷമിക്കണമെന്നും ബസ്സില്‍ ചെന്നൈയിലേക്കാണ് പോകുന്നതെന്നും ഒരു യാത്രക്കാരന്റെ ഫോണ്‍വാങ്ങിയാണ് വിളിക്കുന്നതെന്നും പറഞ്ഞു. സൈബര്‍സെല്ലിന്റെ സഹായത്തോടെ കുഴല്‍മന്ദം സ്റ്റേഷനിലെ എ.എസ്.ഐ.മാരായ ശബരീഷ്, പ്രശാന്ത്, സി.പി.ഒ.മാരായ നിഷാന്ത്, രാമചന്ദ്രന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ ലൊക്കേഷന്‍ സേലം ദേശീയപാതയിലാണെന്ന് കണ്ടെത്തി.

പെണ്‍കുട്ടികള്‍ വിളിച്ച നമ്ബരിലേക്ക് പിന്നീട് പോലീസ് ബന്ധപ്പെടുകയും ഫോണ്‍ ഉടമയോട് പെണ്‍കുട്ടികളെ കാണാതായതാണെന്ന് അറിയിക്കുകയും കണ്ടക്ടറോട് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികളെ സുരക്ഷിതരായി ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വില്ലുപുരം സ്റ്റേഷനില്‍ എത്തിച്ച കുട്ടികളെ ഞായറാഴ്ച തിരിച്ചെത്തിക്കുകയും ചെയ്തു. . പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിക്കു മുമ്ബാകെ ഹാജരാക്കി. കൗണ്‍സലിങ്ങിനു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (15 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (46 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends