Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുവരെഴുത്തും നിശബ്ദപ്രചരണവും ആരംഭിച്ചിട്ടും അവസാനനിമിഷം ആലപ്പുഴയില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനം കെ.സി വേണുഗോപാല്‍ മാറ്റിയതിന് പിന്നില്‍ സി.പി.എമ്മിന്റെ തന്ത്രവും പാളയത്തിലെ പടയും

12 MARCH 2019 03:30 PM IST
മലയാളി വാര്‍ത്ത

ചുവരെഴുത്തും നിശബ്ദപ്രചരണവും ആരംഭിച്ചിട്ടും അവസാനനിമിഷം ആലപ്പുഴയില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനം കെ.സി വേണുഗോപാല്‍ മാറ്റിയതിന് പിന്നില്‍ സി.പി.എമ്മിന്റെ തന്ത്രവും പാളയത്തിലെ പടയും. പുന്നപ്രയും വയലാറും ഉള്‍പ്പെടുന്ന വിപ്ലവഭൂമിയാണെങ്കിലും ആലപ്പുഴയുടെ മനസ് കോണ്‍ഗ്രസിനൊപ്പമാണ് കൂടുതലും നിന്നിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണയും കെ.സി ഇവിടെ നിന്ന് പുഷ്പം പോലെ വെന്നിക്കൊടി പാറിച്ചതാണ്. ഇത്തവണ സീറ്റ് എങ്ങനെയും തിരിച്ച് പിടിക്കുന്നതിന് വ്യക്തമായ പഠനമാണ് സി.പി.എം നടത്തിയത്. അങ്ങനെയാണ് അരൂര്‍ എം.എല്‍.എ എ.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. അതിന് തൊട്ടുപിന്നാലെ താന്‍ മത്സരിക്കുന്നില്ലെന്ന് കെ.സിയും പ്രഖ്യാപിച്ചു. ഇത് രണ്ടും കൂട്ടിവായിച്ചാല്‍ ചില സംഗതികള്‍ അതില്‍ ഒളിഞ്ഞ്ുകിടപ്പുണ്ടെന്ന് മനസിലാകും. അതുകൊണ്ടാണ് കോണ്‍ഗ്രസ് കെ.സിക്ക് പകരം ഷാനിമോള്‍ ഉസ്മാനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. 

ആരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും സി.പി.എമ്മിനൊപ്പമാണ്. ഹരിപ്പാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജയിച്ചു. മണ്ഡലങ്ങളുടെ പൊതുസ്വഭാവം  വെച്ച് ഇടത്‌കോട്ടയാണെന്ന് വിലയിരുത്താം. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചരിത്രം അങ്ങനെയല്ല. 1962ല്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം രൂപീകരിച്ച് മുതല്‍ ഇതുവരെ 12 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. അതില്‍ എട്ട് തവണയും കോണ്‍ഗ്രസാണ് വിജയിച്ചത്. പി.കെവിയും സുശീലാ ഗോപാലനും ആഞ്ചലോസും മിന്നല്‍ പിണറായിട്ടുള്ള ആലപ്പുഴ ഇത്തവണ പിടിച്ചെടുക്കാന്‍ എ.എം ആരീഫിനെ ഇറക്കിയത് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണവും ജാതി, മത സമവാക്യങ്ങളും പരിശോധിച്ച ശേഷമാണ്. 

ആലപ്പുഴയില്‍ 13,14,535 വോട്ടാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണ സി.പി.എമ്മിനേക്കാള്‍ മൂന്ന് ശതമാനം വോട്ടാണ് കെ.സിക്ക് കിട്ടിയത്. 
ആ മൂന്ന് ശതമാനം ഇത്തവണത്തെ കന്നിവോട്ടര്‍മാരിലൂടെയും മണ്ഡലത്തിലെ രണ്ട് ലക്ഷത്തോളം മുസ്്‌ലിംവോട്ടുകളിലൂടെയും  തിരിച്ച് പിടിക്കുകയാണ് സി.പി.എം തന്ത്രം. അത് വ്യക്തമായതോടെയാണ് കെ.സി കേന്ദ്രത്തില്‍ തിരക്കാണെന്ന് പറഞ്ഞ് കളംവിട്ടത്. 6, 81164 വനിതാ വോട്ടര്‍മാരുണ്ട്. കെ.സിക്കെതിരെ സരിത ഉന്നയിച്ച ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചര്‍ച്ചയാകും. അങ്ങനെയെങ്കില്‍ പുരുഷന്‍മാരേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുള്ള സ്ത്രീകളുടെ സമ്മതിദാനഅവകാശം ഏറെ നിര്‍ണായകമാകും. 

കെ.സി കോണ്‍ഗ്രസിലെ രണ്ടാമനായത് കേരളത്തിലെ പല ഉന്നതര്‍ക്കും രസിച്ചിട്ടില്ല. അതിനാല്‍ അവരെല്ലാം കൈകോര്‍ക്കുമെന്ന് വ്യക്തമായി അറിയാം. കാലുവാരലും സി.പി.എമ്മിന്റെ തന്ത്രവും കൂടിച്ചേരുമ്പോള്‍ നാണംകെട്ട തോല്‍വിയുണ്ടായേക്കും. അത് ദേശീയശ്രദ്ധനേടും. അതെല്ലാം മുന്നില്‍ കണ്ടാണ് കെ.സി മത്സരരംഗത്ത് നിന്ന് പിന്‍മാറിയത്.  കേന്ദ്രമന്ത്രിയാകണമെങ്കില്‍ രാജ്യസഭയില്‍ നിന്ന് ആകാം. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ കാര്യങ്ങളെല്ലാം നിയന്ത്രിക്കുക കെ.സി ആയിരിക്കും. ഇതെല്ലാം വ്യക്തമായി വിലയിരുത്തിയ ശേഷമാണ് കെ.സി ഒരു മുഴം മുന്നേ എറിഞ്ഞത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (7 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (31 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends