Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍, പത്തനംതിട്ട തിരുവല്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്

12 MARCH 2019 03:25 PM IST
മലയാളി വാര്‍ത്ത

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയായ യുവതിയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല ചിലങ്ക തീയറ്ററിന് സമീപത്തുവച്ചാണ് സംഭവം. ഇന്ന് രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ യുവതിയെ തടഞ്ഞു നിര്‍ത്തിയ ശേഷം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പ്രായമുണ്ട്. ബിഎസ്സിവിദ്യാര്‍ത്ഥിനിയാണ്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിക്ക് പ്രണയമില്ലായിരുന്നു. ഇതേ തുടര്‍ന്ന് അജിന്‍ പലവട്ടം വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. അതിന്റെ വൈരാഗ്യത്തിലാണ് ക്രൂരമായ പ്രതികാരം നടത്തിയത്. തിരുവല്ല റെയില്‍വേ സ്റ്റേഷനടുത്തുള്ള ചിലങ്ക ജംഗ്ഷനില്‍ നിന്ന അജിന്‍ പെണ്‍കുട്ടി ക്ലാസ്സിലേക്ക് പോകുന്ന വഴി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തടഞ്ഞ് നിര്‍ത്തിയപ്പോള്‍ പെണ്‍കുട്ടി കുതറിമാറാന്‍ ശ്രമിച്ചു. ഉടന്‍ കത്തികൊണ്ട് കുത്തി വീഴ്ത്തി. പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച ശേഷം പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശരീരത്തില്‍ അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സംഭവമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മുടിയിലും മുഖത്തും ഭാഗികമായി പൊള്ളലേറ്റു. അജിന്‍ സ്ഥിരമായി ശല്യപ്പെടുത്താറുള്ള കാര്യം പെണ്‍കുട്ടി പറഞ്ഞിരുന്നില്ലെന്ന് ബന്ധുകള്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഓഫായിരുന്നു. സംഭവം ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂ എന്നും പൊലീസ് പറഞ്ഞു.

പ്രതിയെ വിശദമായി ചോദ്യം ചെയ്്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ. ഇരുവര്‍ക്കുമൊപ്പം പ്ലസ്ടുവിന് പഠിച്ച സഹപാഠികളുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്്. അവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും. അതുപോലെ അധ്യാപകരുമായും ആശയവിനിമയം നടത്തും. പെണ്‍കുട്ടി എന്തുകൊണ്ട് വീട്ടുകാരില്‍ നിന്ന് ഇക്കാര്യം മറച്ചുവെച്ചു എന്ന് അവരുടെ മൊഴിയെടുത്ത ശേഷമേ വ്യക്തമാകൂ. മുമ്പ് അജിന്‍ ഭീഷണിപ്പെടുത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്നേ മനസിലാക്കാനാകൂ. അജിന് മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (16 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (47 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends