Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്‍കുട്ടിയെ അര്‍ധരാത്രി നടുറോഡില്‍ ഇറക്കിവിട്ട ബസ് ജീവനക്കാരോട് വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിശദീകരണം തേടും

12 MARCH 2019 03:37 PM IST
മലയാളി വാര്‍ത്ത

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്ന യുവതിയെ അര്‍ധരാത്രി നടുറോഡില്‍ ഇറക്കിവിട്ട സൂപ്പര്‍ ഫാസ്റ്റ് ബസിലെ ജീവനക്കാര്‍ക്കെതിരേ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

പെരുമ്പാവൂര്‍ വിജിലന്‍സ് സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ പി. രാജീവിന്റെ നേതൃത്വത്തില്‍ ഇന്നലെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസ് കണ്ടക്ടറോടും ബസ് ഡ്രൈവറോടും വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിശദീകരണം തേടും. അതിനുശേഷമാണ് നടപടിയുണ്ടാവുക.

വിമാനത്താവളത്തിനടുത്ത് അത്താണിയിലെ ഹോട്ടല്‍ ജീവനക്കാരിയായ പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. അത്താണിയില്‍നിന്ന് ആലുവയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ രാത്രി 10-ഓടെയാണ് യുവതി കയറിയത്. രാത്രിയായാല്‍, ബൈപാസിലൂടെ പോകുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ കയറിപ്പോകണമെന്ന് നിയമമുണ്ട്.ഇതനുസരിച്ച് നഗരത്തിലേക്കു കയറുമ്പോള്‍ ആലുവ ബാങ്ക് കവലയില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബാങ്ക് കവല എത്തിയിട്ടും ബസ് നിര്‍ത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടി ബെല്ലടിച്ചു. കുപിതനായി കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുകയും ബസ് സ്റ്റാന്‍ഡിനടുത്ത് വൈദ്യുതിയില്ലാത്ത ഭാഗത്ത്, റോഡില്‍ പെണ്‍കുട്ടിയെ ഇറക്കിവിടുകയുമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (6 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (30 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends