Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പ് ഭീതിയില്‍ നെട്ടോട്ടമോടുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശ്വാസത്തിനായി പി.ജെ ജോസഫിനേയും കൂടെ വിളിച്ചു

12 MARCH 2019 03:56 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ഭീതിയില്‍ നെട്ടോട്ടമോടുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശ്വാസത്തിനായി പി.ജെ ജോസഫിനേയും കൂടെ വിളിച്ചു. കേരളാ കോണ്‍ഗ്രസില്‍ ഇനിയും തുടരണമോ എന്ന് പി.ജെ ജോസഫ് ആലോചിക്കണമെന്നും എല്‍.ഡി.എഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരിയുടെ ഓഫര്‍. ഇക്കാര്യത്തില്‍ ആദ്യം തീരുമാനം എടുക്കേണ്ടത് ജോസഫ് ആണെന്നും കോടിയേരി വ്യക്തമാക്കി. മഴയ്ക്ക് മുന്‍പേ കുടപിടിക്കേണ്ടെന്ന പഴഞ്ചൊല്ലും കോടിയേരി പാസാക്കി. പി.ജെ. ജോസഫിനെ പോലെ സര്‍വ്വസമ്മതനായ ഒരു നേതാവിന് സീറ്റ് ലഭിച്ചില്ലെങ്കില്‍ അദ്ദേഹം ആ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായ അദ്ദേഹത്തിന് ഒരുവിലയും ഇല്ല എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും കോടിയേരി പറഞ്ഞു.

തങ്ങള്‍ വിളിച്ചിട്ടും ജോസഫ് വരുന്നില്ലെങ്കില്‍ നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരട്ടെയെന്നും കോടിയേരി പറഞ്ഞു. 20 വര്‍ഷത്തോളം എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് പി.ജെ. ജോസഫ്. വി.എസ് അച്യൂതാനന്ദന്‍ മന്ത്രിസഭയുടെ കാലാവധി തീരും മുമ്പ് ജോസഫ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയുമായി. മാണിക്കൊപ്പം പിന്ന പി.സി ജോര്‍ജ്ജ് അടിച്ച്പിരിഞ്ഞ് പോയിട്ടും ജോസഫും സംഘവും തുടര്‍ന്നു. യു.ഡി.എഫ് വിടാന്‍ മാണിയും ജോസഫും ഒരുമിച്ചാണ് തീരുമാനം എടുത്തത്. എന്നാല്‍ അപ്പോഴും എല്‍.ഡി.എഫില്‍ പോകാന്‍ പി.ജെ. ജോസഫ് ആഗ്രഹിച്ചിരുന്നില്ല. പിന്നീട് കെ.എം മാണി യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചപ്പോഴും ജോസഫിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

കോട്ടയം സീറ്റിനായി ജോസഫ് വാശിപിടിച്ചെങ്കിലും കിട്ടിയില്ല. പക്ഷെ, യു.ഡി.എഫ് വിടാന്‍ അദ്ദേഹം തയ്യാറല്ലെന്നാണ് സൂചന. യു.ഡി.എഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. പാര്‍ട്ടി തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചെങ്കിലും മുന്നണി വിടുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചില്ല. ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസിന് വലിയ താല്‍പര്യമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം കോണ്‍ഗ്രസിനെ കൈവിടില്ല. യു.ഡി.എഫില്‍ നിന്ന് ജോസഫിനെ അടര്‍ത്തിയെടുത്ത് അദ്ദേഹത്തിനൊപ്പം മുമ്പ് ഉണ്ടായിരുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെയും ഒപ്പം ചേര്‍ത്ത് എല്‍.ഡി.എഫില്‍ കൊണ്ടുവരാനാണ് കോടിയേരി നീക്കംനടത്തുന്നത്. പി.ജെ. ജോസഫ് മടങ്ങിവരണമെന്ന് അദ്ദേഹത്തിന്റെ വലംകയ്യായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് പലതവണ ഇക്കാര്യം ആവര്‍ത്തിച്ച് കഴിഞ്ഞു.

ജോസഫിനെ കൂടെ എല്‍.ഡി.എഫില്‍ കൊണ്ടുവന്നാല്‍ ഇടുക്കി, കോട്ടയം ലോക്‌സഭാ മണ്ഡലങ്ങളില്‍ മേല്‍ക്കൈനേടാമെന്ന് കോടിയേരിക്ക് നന്നായി അറിയാം. ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരത്തിനിറങ്ങിയാല്‍ ജോയിസ് ജോര്‍ജ്ജിന്റെ കാര്യം കട്ടപ്പുകയാകും. അതെല്ലാം മുന്‍കൂട്ടി കണ്ടാണ് കോടിയേരി ഓഫര്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പുരകത്തുമ്പോ വാഴവെട്ടാനിറങ്ങിയ കോടിയേരിക്ക് മറുപടി നല്‍കാന്‍ പോലും ജോസഫ് തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. എല്‍.ഡി.എഫിലെ പല നേതാക്കളും പലവട്ടം ജോസഫിനെ വിളിച്ചുകഴിഞ്ഞു. അദ്ദേഹമിതുവരെ ക മാന്നൊരക്ഷരം മിണ്ടിയിട്ടില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (8 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (32 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends