Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴിക്കര്‍ഷകര്‍ കടക്കെണിയില്‍; കനത്ത ചൂടില്‍ ഇറച്ചിക്കോഴികള്‍ ചാകുന്നു; ജപ്തി നോട്ടീസുമായി ബാങ്കുകള്‍

12 MARCH 2019 04:21 PM IST
മലയാളി വാര്‍ത്ത

ഇറച്ചിക്കോഴി വ്യവസായത്തിനു വന്‍ തിരച്ചടിയായികൊണ്ട് ചൂട് കനക്കുന്നു. ഇതുമൂലം കോഴികള്‍ വലിയ തോതില്‍ ചാകുകയാണ്. അന്തരീക്ഷത്തിലെ ചൂട് വര്‍ധിച്ച് കോഴികളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചതും വിപണിയിലെ വിലയിടിവും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. 75 രൂപയിലധികം ഉത്പാദന ചെലവ് വരുമ്പോള്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത് 60-64 രൂപയാണ്. ഇപ്പോഴത്തെ ചില്ലറ വില 80-84 രൂപയാണ്.

ചൂട് കനത്തതോടെ രോഗങ്ങള്‍ ബാധിച്ചു നൂറുകണക്കിന് കോഴികളാണ് ചത്തൊടുങ്ങുന്നത്. വളര്‍ച്ചയെത്തിയ കോഴികള്‍ ചാകുമ്പോള്‍ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം സഹിക്കേണ്ടിവരുന്നു. സ്വന്തമായും ഇന്റഗ്രേറ്റര്‍മാര്‍ വഴിയും കൃഷി ചെയ്യുന്ന സാധാരണക്കാരായ കര്‍ഷകര്‍ നിത്യവൃത്തിക്ക് പോലും വകയില്ലത്ത അവസ്ഥയിലാണ്. കാര്‍ഷിക മേഖലയിലെ ഉത്പന്നങ്ങളുടെ വിലയിടിവില്‍ സര്‍വതും നഷ്ടപ്പെട്ട കര്‍ഷകര്‍ അവസാന പിടിവള്ളിയെന്ന നിലയിലാണ് കോഴിവളര്‍ത്തല്‍ ആരംഭിച്ചത്.

ഇന്റഗ്രേറ്റര്‍മാര്‍ കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാത്തതും കര്‍ഷകരുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നു. കുഞ്ഞ്, തീറ്റ, മരുന്നുകള്‍ എന്നിവ ഇന്റഗ്രേറ്റര്‍മാര്‍ കര്‍ഷര്‍ക്ക് വിതരണം ചെയ്യുമെങ്കിലും ഫാമിലേക്ക് ആവശ്യമായ അറക്കപ്പൊടി, ചകിരിച്ചോര്‍, വൈദ്യുതി ചാര്‍ജ് പണിക്കൂലി എല്ലാമുള്‍പ്പെടെ വലിയ സാമ്പത്തികഭാരം കര്‍ഷകനു വഹിക്കേണ്ടിവരും. ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന താത്ക്കാലിക ഷെഡുകളുടെ കേടുപാടുകള്‍ വര്‍ഷംതോറും പരിഹരിക്കുന്നതിനും വലിയ തുക കര്‍ഷകനു മുടക്കേണ്ടിവരുന്നു.

ആറു രൂപയാണ് ഇന്റഗ്രേറ്റര്‍മാര്‍ കര്‍ഷകര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത്. പത്ത് വര്‍ഷം മുമ്പത്തെ നിരക്കാണെന്നും ഇത് പുതുക്കി 10 രൂപ നിരക്കില്‍ നല്‍കണമെന്നും കര്‍ഷകര്‍ ഇന്റഗ്രേറ്റര്‍മാരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പൊതുമേഖല ബാങ്കുകളില്‍നിന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്നും വന്‍ തുക വായ്പയെടുത്താണ് പലരും കൃഷി ആരംഭിച്ചത്. ദേശസാത്കൃത ബാങ്കുകളിലെ മാനേജര്‍മാര്‍ ജപ്തി നോട്ടീസുമായി കര്‍ഷകരുടെ വീടുകളില്‍ കയറിയിറങ്ങുന്നത് കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്.

സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയവും കടാശ്വാസവും പ്രഖ്യാപിച്ചെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയെന്നാണ് ആക്ഷേപം. കര്‍ഷകന്റെ കണ്ണീരിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കാലത്തെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (8 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (32 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends