Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രനായി രണ്ടാമൂഴത്തിനിറങ്ങുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയിസ് ജോര്‍ജ്ജിനെ ഇടുക്കി രൂപത കൈവെടിയുന്നതായി സൂചന

12 MARCH 2019 05:36 PM IST
മലയാളി വാര്‍ത്ത

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രനായി രണ്ടാമൂഴത്തിനിറങ്ങുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയിസ് ജോര്‍ജ്ജിനെ ഇടുക്കി രൂപത കൈവെടിയുന്നതായി സൂചന. കഴിഞ്ഞ തവണത്തെപ്പോലെ സമിതി തെരഞ്ഞെടുപ്പ് പരസ്യപ്രചാരണങ്ങള്‍ക്ക് ഇറങ്ങണോ എന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനിക്കൂ എന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വക്താക്കള്‍ അറിയിച്ചു തെരഞ്ഞെടുപ്പില്‍ വൈദികര്‍ ഇടപെടരുതെന്ന് കാണിച്ച് ഇടുക്കി രൂപത സര്‍ക്കുലറും ഇറക്കി. ഇത് രണ്ടും ഇടത്പക്ഷത്തിന് വലിയ തിരിച്ചടിയാണ്. ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരത്തിനിറങ്ങുമെന്ന പ്രചരണം ശക്തമായതോടെയാണ് സഭ കടുത്തനിലപാടുകളിലേക്ക് കടന്നതെന്നും അറിയുന്നു. ചര്‍ച്ച് ആക്ടിനെതിരെ അടക്കം സര്‍ക്കാരിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് മനംമാറ്റമെന്നറിയുന്നു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ജോയിസ് ജോര്‍ജ്ജ് അടക്കം നിലപാട് ശക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് എം.പിയായിരുന്ന പി.ടി ചാക്കോയെ കെട്ടുകെട്ടിച്ചത്. അത് ഇടുക്കി രൂപതയുടെ നേതൃത്വത്തിലായിരുന്നു. ഇത്തവണ വൈദികര്‍ തെരഞ്ഞെടുപ്പില്‍ പക്ഷം
പിടിക്കരുതെന്നാണ് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍ വൈദികര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരസ്യ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കരുത്. പൊതുവേദികളില്‍ പങ്കെടുക്കരുത്- സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. രൂപതയുടെ 187 വൈദികരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേലിന്റെ ആഹ്വാനം.

ജോിസ് ജോര്‍ജ്ജിനൊപ്പം അടിയുറച്ച് നിന്ന സഭയുടെ തീരുമാനം എല്‍.ഡി.എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യമാണെങ്കിലും തെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരിക്കരുതെന്നാണ് സര്‍ക്കുലറിലെ പരോക്ഷ നിര്‍ദ്ദേശം. അതേസമയം
ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആദ്യമേ അറിയിച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഭേദഗതിക്കായി പാര്‍ലമെന്റില്‍ നിരന്തരം ഇഠടപെട്ട ജോയ്‌സിന് ഒരവസരം കൂടി നല്‍കണമെന്നും സമിതി തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫിനൊപ്പം നിന്നത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അടക്കം സഹായത്തോടെ ജില്ലയില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ജോയിസിന് കഴിഞ്ഞെന്നും അവര്‍ വിലയിരുത്തുന്നു.

എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാത്രമല്ല, ബി.ജെ.പി സര്‍ക്കാരിനെ പുറത്തിറക്കേണ്ടത് അത്യാവശ്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് സുരക്ഷയില്ലാതായിരിക്കുകയാണ്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സഭ രഹസ്യതീരുമാനം എടുത്തതായും ആക്ഷേപമുണ്ട്. അതിന് ശേഷമാണ് ആരെയും പരസ്യമായി പിന്തുണയ്ക്കരുതെന്ന് സര്‍ക്കുലര്‍ അയച്ചതെന്നും അറിയുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കിടപ്പാടവും കൃഷിഭൂമിയും മലയോരജനതയ്ക്ക് വേണ്ടി പൊരുതിയത് ജോയിസ് ജോര്‍ജ്ജാണ്. ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിന്റെ ഭേദഗതിക്ക് വഴിവെച്ചത് ജോയിസ് ജോര്‍ജ്ജിന്റെ ഇടപെടലാണെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറയുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (6 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (30 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends