Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്താം ക്ലാസ് മുതൽ തുടങ്ങിയ പ്രണയത്തിന് വീട്ടുകാർ വിലങ്ങുതടിയായപ്പോൾ ഒരുമിച്ച് ജീവിക്കാനായില്ലെങ്കിലും ഇരുവരും വിവാഹ ശേഷം ബന്ധം തുടർന്നത് കാമുകിയുടെ പ്രവാസി ഭർത്താവ് അറിഞ്ഞതോടെ എണ്ണപ്പെട്ടത് മുപ്പത്തിമൂന്നുകാരനായ ജിബിന്റെ ആയുസ്; നാട്ടിലെത്തിയ ഭർത്താവ് ഭാര്യയുടെ വാട്സാപ്പിലൂടെ വീട്ടിലേക്ക് പിൻവാതിൽ വഴി വരാൻ ആവശ്യപ്പെട്ട് മെസ്സേജ് അയച്ചു- പാലച്ചുവടിലെ യുവാവിന്റെ കൊലപാതകത്തിൽ ചുരുളഴിയുമ്പോൾ

12 MARCH 2019 04:40 PM IST
മലയാളി വാര്‍ത്ത

ആൾക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മിൽ നില നിന്നിരുന്ന പൂർവ വൈരാഗ്യം. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി കാക്കനാട് വെണ്ണല റോ‍ഡിൽ പാലച്ചുവടിന് സമീപം റോഡ‍രികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർ​ഗീസാണ് മരിച്ചതെന്ന് അന്വേഷണത്തിൽ തൃക്കാക്കര പൊലീസ് കണ്ടെത്തി. ഒറ്റനോട്ടത്തിൽ വാഹനാപകടമാണെന്ന് കാണുന്നവർക്ക് തോന്നുന്ന വിധത്തിലായിരുന്നു മൃതദേഹത്തിന്റെ കിടപ്പ്.

അതിന് പിൻബലമേകുന്ന വിധത്തിൽ ജിബിന്റെ സ്കൂട്ടറും തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. പുലർച്ചെ നാലരയോടെ സമീപവാസികളാണ് മൃതദേഹം കണ്ടത്. അപകടം നടന്നതിന്റെ സാധ്യതകളൊന്നും കാണാത്തത് കൊണ്ട് അന്നേ കൊലപാതകമാണെന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ ജിബിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി. പിന്നീട് ഇതിന്റെ ചുവട്പിടിച്ചായി‍ അന്വേഷണങ്ങൾ.

അന്വേഷണത്തിൽ സംഭവം നടന്ന രാത്രി രാത്രി ഒമ്പതര മണിവരെ ജിബിൻ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചു. ഏകദേശം ഒരു മണിയോടെയാണ് ജിബിൻ വീട്ടിൽ നിന്നും പുറത്തുപോയതെന്നും വ്യക്തമായി. അനാശാസ്യം ആരോപിച്ച് ആൾക്കൂട്ടം മർ‌ദ്ദിച്ചു കൊലപ്പെടുത്തി എന്നായിരുന്നു പൊലീസിന്റെ അന്വേഷണത്തിൽ ആദ്യം തെളിഞ്ഞത്. സംഭവത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് കരുതിയ പതിമൂന്ന് പേരെയാണ് സംഭവത്തിൽ‌ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് നടന്ന അന്വഷണത്തിലാണ് ഈ കൊലപാതകത്തിന് പിന്നിൽ വൻ വഴിത്തിരിവുണ്ടെന്ന് കണ്ടെത്തിയത്.


മുപ്പത്തിമൂന്നുകാരനായ ജിബിന് പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നു. വീട്ടുകാരുടെ എതിർ‌പ്പിനെ തുടർന്ന് ഇവർക്ക് ഒരുമിച്ച് ജീവിക്കാനായില്ല. എന്നാൽ വേറെ വിവാഹം കഴിച്ചിട്ടും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു പോന്നു. യുവതിയുടെ ഭർത്താവ് ​ഗൾഫിലായിരുന്നു. ഈ വിവരം യുവതിയുടെ വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് ജിബിന്റെ കൊലപാതകത്തിലേക്ക് സംഭവം എത്തിച്ചേരുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന ജിബിനെ തെറ്റിദ്ധരിപ്പിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

വാഴക്കാലയിലുള്ള തന്റെ വീട്ടിലേക്ക് പിൻവാതിൽ വഴി വരാനായിരുന്നു യുവതിയുടെ വാട്ട്സ്ആപ്പിൽ നിന്ന് ജിബിന് ലഭിച്ച സന്ദേശം. ഇത് വിശ്വസിച്ച ജിബിൻ രാത്രി ഒരുമണിയോടെ യുവതിയുടെ വീട്ടിലെത്തിച്ചേർന്നു. വീട്ടിലെത്തിയ ജിബിനെ യുവതിയുടെ ഭർത്താവും വീട്ടുകാരും ചേർന്ന് ​പിടിച്ചു കെട്ടി മർദ്ദിക്കുകയായിരുന്നു. ആയുധങ്ങളും കൈകാലുകളും ഉപയോ​ഗിച്ച് രണ്ട് മണിക്കൂറോളം തുടർച്ചയായി മർദ്ദിച്ചതിനെ തുടർന്ന് ജിബിൻ ബോധരഹിതനാകുകയായിരുന്നു. വീട്ടിലെ സ്റ്റെയർകേസിനടുത്തുള്ള ​ഗ്രില്ലിൽ കെട്ടിയിട്ടതിന് ശേഷമാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും അയൽവാസികളും ചേർന്ന് ജിബിനെ മർദ്ദിച്ചത്. ഇവിടെ വച്ചു തന്നെ ജിബിൻ മരിച്ചിരുന്നു.

പിന്നീട് ബന്ധുവിന്റെ ഓട്ടോയിൽ കയറ്റി പാലച്ചുവട് ഭാ​ഗത്ത് കൊണ്ടുപോയി റോഡരികിൽ ഉപേക്ഷിച്ചു. ജിബിന്റെ സ്കൂട്ടർ ഓടിച്ചു കൊണ്ട് വന്ന് റോഡരികിൽ, അപകടമാണെന്ന് വരുത്തി തീർക്കുന്ന വിധത്തിൽ മറിച്ചിട്ടതും ബന്ധുക്കളിലൊരാളായിരുന്നു. അപകടമാണെന്ന് വരുത്തി തീർക്കാൻ പ്രതികൾ പരമാവധി ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി.

സംഭവത്തിൽ കണ്ടാലറിയാവുന്ന 14 പേരെയാണ് പൊലീസ് പ്രതി ചേർത്ത് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സഹോദരൻ മനാഫ്, അലി, കെ. ഇ. ഇസ്ലാം, മുഹമ്മദ് ഫൈസൽ, കെ കെ സിറാജുദ്ദീൻ, കെ ഐ യൂസഫ്, അജാസ് എന്നിവരാണ് പിടിയിലായിരിക്കുന്ന പ്രതികൾ. യുവതിയുടെ പിതാവ് അസീസ്, ഭർത്താവ് അനീസ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. അസീസിന്റെ ബന്ധുവായ ‌അലിയുടെ ഓട്ടോയിലാണ് മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുപോയത്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇത് വ്യക്തമാകുന്നുണ്ട്. ഫൈസലാണ് ഓട്ടോ ഓടിച്ചത്. പിൻസീറ്റിലിരുന്ന സലാമിന്റെ മടിയിലായിരുന്നു ജിബിന്റെ മൃതദേഹം. നിസാർ, ഷിഹാബ് എന്നിവരാണ് ഓട്ടോയുടെ പിന്നിലായി സ്കൂട്ടറിൽ പിൻതുടർന്നത്.

ഫോണിലേക്ക് മെസ്സേജ് വന്നതിന് ശേഷമാണ് ജിബിൻ പുറത്തു പോയതെന്ന വിവരവും സംഭവം നടന്ന് ആദ്യമണിക്കൂറിനുള്ളിൽ തന്നെ പ്രതികളിലൊരാളെ പിടിക്കാൻ സാധിച്ചതും കൊലപാതകമാണെന്ന് തെളിയിക്കുന്നതിലേക്ക് പൊലീസിനെ എത്തിച്ചു. മാത്രമല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് മാരകമായ ക്ഷതമേറ്റിരുന്നുവെന്നും ജിബിന്റെ വാരിയെല്ലുകൾ തകർന്നിരുന്നതായും തെളിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് ജിബിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.

മൃതദേഹം ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെയും പോകുന്നതിന്റെയും പ്രതികളിൽ രണ്ട് പേർ‌ സ്കൂട്ടറിൽ ഓട്ടോയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. സംഭവം നടന്ന വീട്ടിലെ സ്ത്രീകളുടെ മൊഴിയും കൊലപാതകമാണെന്ന് തെളിയിക്കാൻ സഹായിച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇരുപതോളം സംഘങ്ങള്‍ രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. ബാക്കിയുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ്.

യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലുപേരെ ഇന്നലെ പിടികൂടി.പ്രധാന പ്രതിയടക്കം ആറുപേർ ജില്ലയ്ക്ക് പുറത്ത് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സി.സി ടിവി പരിശോധിച്ചപ്പോൾ പ്രതികൾ കൊലയ്ക്ക് ശേഷം ആട്ടോയും കാറും ഉപയോഗിച്ച തായി കണ്ടെത്തി. കാറിൽ പ്രതികൾ ജില്ല വിട്ടെന്നാണ് സൂചന. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (9 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (33 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends