Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകാരന്റെ പ്രചരണത്തിനായി എഴുതിയ ചുവരുകളില്‍ സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചു

12 MARCH 2019 08:13 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകാരന്റെ പ്രചരണത്തിനായി എഴുതിയ ചുവരുകളില്‍ സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചു. എല്‍.ഡി.എഫ് വഴയില മേഖലയിലെ 41ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഴുതിയ ചുവരിലാണ് കഴിഞ്ഞ ദിവസം രാത്രി കരിഓയില്‍ ഒഴിച്ചത്. മറ്റെല്ലാ മുന്നണികള്‍ക്ക് മുമ്പേ ഇടത്പക്ഷം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതോടെ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് എല്‍.ഡി.എഫ് നേതൃത്വം ആരോപിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം അനൗദ്യോഗികമായി തീരുമാനിച്ചെങ്കിലും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

വഴയിലയില്‍ എല്‍.ഡി.എഫും- ബി.ജെ.പിയും തമ്മില്‍ കുറേ നാളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ചുവരെഴുത്തില്‍ കരിയോയില്‍ ഒഴിച്ചതെന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പ്രാദേശികനേതാക്കള്‍ പറഞ്ഞു. ശശി തരൂരും സി.ദിവാകരനും കുമ്മനം രാജശേഖരനും മത്സരരംഗത്ത് എത്തിയതോടെ ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച തരൂര്‍ ഇക്കുറി മൂന്നാം അങ്കത്തിനിറങ്ങുകയാണ്. ശബരിമല സമരത്തിലൂടെ ലഭിച്ച ഊര്‍ജ്ജം കുമ്മനം രാജശേഖരനിലൂടെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രണ്ടാംസ്ഥാനത്തെത്തിയിരുന്നു. സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു.

അതേസമയം പരാജയഭീതി പൂണ്ട ഇടത്പക്ഷക്കാര്‍ തന്നെ ചുവരില്‍ കരിഓയില്‍ ഒഴിച്ചതാണെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ശബരിമ വിഷയത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലും അടിപതറിയ സര്‍ക്കാരും ഇടത്പക്ഷവും എങ്ങനെയും വിജയിക്കാനായി പയറ്റുന്ന തന്ത്രങ്ങളാണിത്. മുന്‍ ബി.ജെ.പി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ തങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് പോകുമോ എന്ന ഭീതിയിലാണ് ഇടത്പക്ഷം. കഴിഞ്ഞതവണ കാശ് വാങ്ങി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ദയനീയമായാണ് പരാജയപ്പെട്ടത്. അന്ന് അതിന് ചുക്കാന്‍പിടിച്ച സി.ദിവാകരനാണ് ഇക്കുറി അങ്കത്തിനിറങ്ങുന്നത്. അതിന്റെ ജാള്യതയും അവര്‍ക്കുണ്ടെന്നും ബി.ജെ.പി ആരോപിക്കുന്നു. 

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന കോവളം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശാല, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുണ്ട്. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും രണ്ടാമതെത്തുകയും നേമത്തി ഒ.രാജഗോപാല്‍ വിജയിക്കുകയും ചെയ്തതില്‍ സി.പി.എമ്മിന് ഭയമുണ്ട്. തിരുവനന്തപുരം നഗരസഭയിലെ നാല്‍പ്പത് വാര്‍ഡുകളിലാണ് ബി.ജെ.പി വെന്നിക്കൊടി പാറിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് തുടക്കത്തിലെ തങ്ങള്‍ക്ക് അനുകൂല തരംഗം സൃഷ്ടിക്കാന്‍ സി.പി.എം പല തറ പ്രചരണങ്ങളും നടത്തും ജനങ്ങള്‍ അതിലൊന്നും വീഴിലെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends