Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി

12 MARCH 2019 07:31 PM IST
മലയാളി വാര്‍ത്ത

മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അദ്ദേഹം ആലപ്പുഴയില്‍ നിന്ന് മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു. വയനാട് എം.പിയായിരുന്ന എം.ഐ ഷാനവാസ് മരിച്ചതോട അവിടെ നിന്ന് കെ.സി മത്സരിച്ചേക്കുമെന്ന് മുമ്പ് സൂചനകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ തനിക്ക് ആലപ്പുഴ മണ്ഡലത്തില്‍ സജീവമാകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് കെ.സി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. രാഹുല്‍ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ കെ.സിയാണിപ്പോള്‍. സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി.

കേരളത്തിലെ ഏത് നേതാവിനും മുകളില്‍ കെ.സി എത്തിയതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സിക്ക് താഴെയാണിപ്പോള്‍. അതിനാലാണ് ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തയ്യാറാകാത്തത്. ചെന്നിത്തലയുടെ ഐ ഗ്രൂപ്പിലെ താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ ഇപ്പോള്‍ കെ.സിയ്ക്ക് ഒപ്പമാണ്. അതിനാല്‍ കെ.സിയുടെ വളര്‍ച്ച ചെന്നിത്തലയ്ക്ക് വലിയ ഭീഷണിയാണ്. ഇവരെല്ലാം കൂടെ കൈകോര്‍ത്താല്‍ ആലപ്പുഴയില്‍ തന്റെ കാര്യം കട്ടപ്പൊകയാകുമെന്ന് കെ.സിക്ക് അറിയാം. അതിനാലാണ് ഇത്തവണ പ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടും അങ്കംകുറിക്കാന്‍ ഇറങ്ങാത്തത്. എന്നാല്‍ കെ.സിക്ക് സുരക്ഷിതമായ മണ്ഡലം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

കര്‍ണാകടത്തിന്റെ ചുമത കൂടി കെ.സിക്കുണ്ട്. അവിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.യു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് കെ.സിയുടെ നേട്ടമാണ്. ബി.ജെ.പി പലതവണ സര്‍ക്കാരിനെ താഴെയിറക്കാന്‍ നോക്കിയെങ്കിലും ആശ്രമമെല്ലാം കെ.സി പൊളിച്ചു. അങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായതും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായതും. അതുകൊണ്ട് കെ.സിയെ വെട്ടി കേരളത്തിലെ നേതാക്കള്‍ക്ക് വലിയ കളികളിക്കാനൊക്കില്ല. അവര്‍ക്ക് രാഹുല്‍ഗാന്ധി തടയിടുമെന്ന് വ്യക്തമായി അറിയാം. മാത്രമല്ല, രാഹുല്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ പാര്‍ട്ടക്കാര്യങ്ങളുടെ ചുമതല കെ.സിക്കായിരിക്കും. അതെല്ലാം മുന്നില്‍ കണ്ടാണ് മുല്ലപ്പള്ളി കെ.സിയെ മത്സരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കോട്ടയം സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്‌നമാണെന്നും കോണ്‍ഗ്രസ് അതില്‍ ഇടപെടില്ലെന്നും അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടായാല്‍ ഇടപെടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. രമ്യമായി സ്ഥാനാര്‍ത്ഥിത്വം നടത്തണമെന്ന് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടെന്നും നിയമവശം പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും മുല്ലപള്ളി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends