Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി. ശശിയെ നിയമിക്കുന്നതിൽ നീരസം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി.ശശിയെ നിയമിക്കുന്നതിലുള്ള നീരസത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചതായി സൂചന

12 MARCH 2019 07:23 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി.ശശിയെ നിയമിക്കുന്നതിലുള്ള നീരസത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചതായി സൂചന. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതാണ് വിവരം . തെരഞ്ഞടുപ്പ് തിരക്കുകളിലായതിനാൽ തന്നോട് സംസാരിച്ച ശേഷം മാത്രം ഓഫീസ് വിട്ടാൽ മതിയെന്നാണ് പിണറായിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നളിനി നെറ്റോ സാങ്കേതികമായി തുടരും. എന്നാൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി നളിനി നെറ്റോ തന്നെയാണെന്നും ബാക്കിയെല്ലാം പ്രചരണമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഗതാഗത വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് അന്ന് ഗതഗതമന്ത്രിയായിരുന്ന നീലലോഹിതദാസുമായി നളിനി നെറ്റോ കോർത്തത്. നീലൻ ലൈംഗികചുവയോടെ പെരുമാറിയെന്നായിരുന്നു നളിനി നെറ്റോയുടെ പരാതി. സംഗതി സത്യമാണെന്ന് പിന്നീട് രഹസ്യാന്വേഷണത്തിൽ വ്യക്തമായി. വ്യക്തിപരമായി ഉയർന്ന നിലവാരം പുലർത്തുന്നയാളാണ് നളിനിനെറ്റോ. അവർക്കെതിരെ ശത്രുക്കൾ പോലും ആക്ഷേപം ഉന്നയിക്കാൻ തയ്യാറാവില്ല. മികച്ച ഉദ്യോഗസ്ഥയെന്ന നിലയിലും ശ്രദ്ധേയയാണ് അവർ.

ലാവ്ലിൻ കേസിൽ പിണറായിയെ സി ബി ഐ കോടതി വെറുതെ വിട്ടപ്പോൾ അപ്പീൽ പോകുന്നതിൽ നിന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സർക്കാരിനെ വിലക്കി. ഉമ്മൻ ചാണ്ടിയുടെ കാലത്തായിരുന്നു ഇത്. അങ്ങനെയാണ് പിണറായിക്ക് പ്രിയങ്കരിയായി നളിനി നെറ്റോ മാറിയത്. പിന്നീട് പിണറായി മന്ത്രിസഭയിൽ ചീഫ് സെക്രട്ടറിയായി മാറിയ നളിനിയെ വിരമിച്ചയുടൻ അദ്ദേഹം തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. നളിനി നെറ്റോ പിണറായിയുടെ വിശ്വസ്തയാണ്. അടിയന്തിര പ്രാധാന്യമുള്ള പല ഫയലുകളിലും നളിനി നെറ്റോ തീരുമാനം എടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുമായി നളിനി നെറ്റോ പിന്നീട് തെറ്റി.അതോടെ പല ഫയലുകളും നളിനിനെറ്റോക്ക് അയക്കാതെയായി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ മുഖ്യമന്ത്രി എം വി ജയരാജനെ ചട്ടം കെട്ടി. ജയരാജൻ ഇടപ്പെട്ടതോടെ വിഷയം തത്കാലം ഒതുങ്ങി. അപ്പോഴാണ് പി. ജയരാജൻ സ്ഥാനാർത്ഥിയായതും ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായതും. മുമ്പ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന് തീരുമാനമായി. അതോടെ സ്ഥാനം ഒഴിയാൻ നളിനി നെറ്റോ തീരുമാനിച്ചു.

പി ശശിയോട് നളിനി നെറ്റോക്ക് വൈകാരികമായ എതിർപ്പുണ്ട്. അത് പഴയ കേസുമായി ബന്ധപ്പെട്ടതാണ്. നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ശശി. നീലൻ വിഷയം ഉണ്ടായപ്പോൾ ശശിയാണ് നീലനെ സഹായിച്ചതെന്നാണ് കരുതുന്നത്. നളിനി പരാതി നൽകി 20 ദിവസം കഴിഞ്ഞാണ് കേസെടുക്കാൻ ശശി തയ്യാറായത്. മന്ത്രിയായ നീലനെ ശശി പരസ്യമായി സഹായിച്ചു എന്ന ആരോപണം അക്കാലത്ത് നളിനിനെറ്റോയുടെ ക്യാമ്പിൽ ഉയർന്നിരുന്നു. ശശിയുമായി നീരസത്തിലായ നളിനി നെറ്റോ മുഖ്യമന്ത്രി നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കാണുകയും ശശിക്കെതിരെ പരാതി പറയുകയും ചെയ്തു. തുടർന്ന് ശാരദ ടീച്ചറുടെ നിർദ്ദേശ പ്രകാരമാണ് നീലനെതിരെ കേസെടുത്തത് . നീലനെ സഹായിക്കാൻ ശ്രമിച്ച ശശിക്കൊപ്പം എങ്ങനെയാണ് നളിനി നെറ്റോ ജോലി ചെയ്യുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends