Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ തട്ടിയെടുത്ത് 20 ലക്ഷം തട്ടിയെടുത്ത ഹൈവേ കൊള്ള സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

12 MARCH 2019 05:24 PM IST
മലയാളി വാര്‍ത്ത

പാലക്കാടിനടുത്ത് കാര്‍ തട്ടിയെടുത്ത് 20 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒലവക്കോട് പുതിയ പാലത്ത് കഴിഞ്ഞ വര്‍ഷം കാര്‍ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്. തൃശൂര്‍, വരന്തിരിപ്പളളി , വേലുപ്പാടം , മംഗാട്ടുശ്ശേരി വീട്ടില്‍ സജീവ് എന്ന അടപ്പക്കണ്ണന്‍ (39) നെയാണ് പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് കാര്‍ തട്ടിക്കൊട്ടുപോയി പണം തട്ടിയെടുത്തത്.

പെരിന്തല്‍മണ്ണ, സ്വദേശി ഉമ്മറുല്‍ ഫാറൂഖിനെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് കൊള്ളസംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത ശേഷം റോഡിലിറക്കി വിടുകയായിരുന്നു. പിന്നീട് കാര്‍ കുഴല്‍മന്ദത്തിനടുത്ത് ഉപേക്ഷിച്ചു.

പാലക്കാട് ഡിവൈഎസ്പി . ജി.ഡി . വിജയകുമാറിന്റെ നേതൃത്വത്തിലാണ് കേസ്സന്വേഷണം നടന്നു വരുന്നത്. ഇതോടെ ഈ കേസ്സില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

നേരത്തെ എറണാകുളം, പറവൂര്‍ സ്വദേശി സ്വരൂപ്, വടക്കഞ്ചേരി സ്വദേശി ഷിജു, വരന്തിരിപ്പള്ളി സ്വദേശികളായ സിജോ, മുകേഷ്, നിതീഷ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. സജീവിന് നേരത്തെ വരന്തിരിപ്പളളി പോലീസ് സ്റ്റേഷനില്‍ വാഹനത്തട്ടിപ്പ് കേസ്സ് നിലവിലുണ്ട്. പ്രതി ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇനിയും കൂടുതല്‍ പ്രതികള്‍ ഈ കേസ്സില്‍ പിടിയിലാവാനുണ്ട്.

എ എസ് ഐ സതീഷ് കുമാര്‍,എസ് സി പിഓ രാമസ്വാമി, സി പി ഓ ബാബു ,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍ . കിഷോര്‍, കെ . അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (7 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (31 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends