Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വകടരയില്‍ പി. ജയരാജന്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇറങ്ങും മുമ്പ് എല്‍.ഡി.എഫ് ക്യാമ്പിന് ആവേശമായി ചോറോട് പഞ്ചായത്ത് വിജയം, ആര്‍.എം.പിയുടെ സഹായത്തോടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്

12 MARCH 2019 07:47 PM IST
മലയാളി വാര്‍ത്ത

വകടരയില്‍ പി. ജയരാജന്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇറങ്ങും മുമ്പ് എല്‍.ഡി.എഫ് ക്യാമ്പിന് ആവേശമായി ചോറോട് പഞ്ചായത്ത് വിജയം. ആര്‍.എം.പിയുടെ സഹായത്തോടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. ചോറോട് പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്് തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് വിജയം. സിപിഎം നേതാവ് അമ്പലത്തില്‍ വിജില്‍ പ്രസിഡന്റായി. എല്‍ജെഡിയിലെ കെ.കെ തുളസി വൈസ്പ്രസിഡന്റായി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണത്തിനെതിരെ ഇക്കഴിഞ്ഞ 16 നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒന്‍പതിനെതിരെ 11 വോട്ട് നേടിയാണ് വിജില വിജയിച്ചത്.

21 അംഗ ഭരണസമിതിയാണുള്ളത്. ബിജെപി അംഗം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എട്ടിനെതിരെ 11 വോട്ടിനാണ് കെ.കെ. തുളസി വിജയിച്ചത്. ആര്‍.എം.പി അംഗം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. അമ്പലത്തില്‍ വിജില സിപിഎം ചോറോട് ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയംഗവുമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ഷിബിന്‍ലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിലെ വി സി ഇക്ബാലുമാണ് മത്സരിച്ചത്. ഒഞ്ചിയം പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയോടെയാണ് ആര്‍.എം.പി ഭരിക്കുന്നത്. ഒഞ്ചിയം പിടിച്ചെടുക്കാന്‍ സി.പി.എം പതിനെട്ടടവും നോക്കിയെങ്കിലും നടന്നിരുന്നില്ല. അതിനുള്ള മധുരപ്രതികാരം കൂടിയാണ് ഈ വിജയം.

ചോറോട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 11 അംഗങ്ങളാണുള്ളത്. ഒമ്പത് സിപിഎമ്മും രണ്ട് എല്‍ജെഡി അംഗങ്ങളുമാണുള്ളത്. യുഡിഎഫ് - ആര്‍എംപി കൂട്ടുകെട്ടിന് ഒന്‍പത് അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിന് നാലും മുസ്‌ലിംലീഗിന് മൂന്നും ആര്‍എംപിയ്ക്ക് രണ്ടും. ബിജെപി ഒരു അംഗവും. രാഷ്ട്രീയമായ തീരുമാനത്തെ തുടര്‍ന്നാണ് ബി.ജെ.പി അംഗം വോട്ട് ചെയ്യാതിരുന്നത്. യു.ഡി.എഫിനൊപ്പം ഉണ്ടായിരുന്ന വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ എല്‍.ഡി.എഫില്‍ ചേര്‍ന്നതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റ് വീണ വള്ളിക്കാട് ഉള്‍പ്പെടുന്ന പഞ്ചായത്താണ് ചോറോട്.

വടകര ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മത്സരിച്ചില്ലെങ്കില്‍ ആര്‍എംപിയിലെ കെ.കെ രമയ്ക്ക് പിന്തുണ നല്‍കാന്‍ ഇടയുണ്ട്. അത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യു.ഡി.എഫിനും ആര്‍.എം.പിക്കും തിരിച്ചടിയായി ഭരണം നഷ്ടപ്പെട്ടത്. വടകര സീറ്റ് നഷ്ടമായതോടെ ലോക് താത്രിക് ജനതാദള്‍ സി.പി.എമ്മുമായി ഇടഞ്ഞ്‌നില്‍ക്കുകയാണെങ്കിലും തെരഞ്ഞെടുപ്പില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞിരുന്നു. അതിന്റെ വ്യക്തമായ സൂചനയാണ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ സി.പി.എമ്മിനൊപ്പം അവര്‍ കൈകോര്‍ത്തത്. 2004ല്‍ പി.ജയരാജന്റെ സഹോദരി പി.സതീദേവിയാണ് വടകര മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അടുത്ത തവണ ആര്‍.എം.പി രൂപീകരിച്ചതിനാല്‍ സി.പി.എം വോട്ട കുറയുകയും സതീദേവി പരാജയപ്പെടുകയുമായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (3 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (27 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (58 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends