Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലരുവിക്ക് ചാലക്കുടിയില്‍ സ്റ്റോപ്പ് അനുവദിയ്ക്കണമെന്ന ആവശ്യവുമായി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ റയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി

12 MARCH 2019 05:36 PM IST
മലയാളി വാര്‍ത്ത

പാലക്കാട് നിന്ന് തിരുനല്‍വേലി വരെ പോകുന്ന പാലരുവി എക്‌സ്പ്രസിന് ചാലക്കുടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ ശബരിമല സീസണില്‍ പാലരുവിക്ക് ചാലക്കുടിയില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെങ്കിലും ജനുവരി 20-നു ശേഷം പാലരുവിക്ക് ചാലക്കുടിയില്‍ സ്റ്റോപ്പില്ല.

2018 ഡിസംബര്‍ 22 മുതലാണ് സ്റ്റോപ്പുണ്ടായിരുന്നത്. ചാലക്കുടിയില്‍ നിന്ന് ആലുവ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം നേരം ഇരുട്ടും മുമ്പ് ആലുവയിലും എറണാകുളത്തുമെത്താന്‍ ഈ ട്രെയിന്‍ ഏറെ സഹായകമായിരുന്നു.

പാലക്കാട് നിന്ന് വൈകീട്ട് നാലിന് യാത്ര പുറപ്പെടുന്ന പാലരുവി തൃശൂരില്‍ വൈകീട്ട് 5.22-നാണ് എത്തുന്നത്. തൃശൂര്‍ വിട്ടാല്‍ പിന്നെ ഇപ്പോള്‍ ഈ ട്രെയിനിന് സ്റ്റോപ്പ് ആലുവയിലാണുള്ളത്. തൃശൂര്‍ ഭാഗത്ത് നിന്ന് മൂന്നുമണി കഴിഞ്ഞാല്‍ വൈകീട്ട് ആറിന് ശേഷമാണ് ചാലക്കുടിയില്‍ സ്റ്റോപ്പുള്ള ട്രെയിനുള്ളതെന്ന് ചാലക്കുടി റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി മാത്യു തോട്ടത്തില്‍ പറഞ്ഞു.

ചാലക്കുടിയില്‍ വൈകീട്ട് 6.40-ന് എത്തേണ്ട പാസഞ്ചര്‍ ട്രെയിന്‍ മിക്കദിവസവും 25 മിനിറ്റില്‍ കൂടുതല്‍ വൈകാറുണ്ടെന്നും ഇവര്‍ പരാതിപ്പെടുന്നു. പാലരുവിക്ക് ശബരിമല സീസണില്‍ താല്‍ക്കാലികമായി അനുവദിച്ച സ്റ്റോപ്പുകള്‍ എല്ലാം തന്നെ പുന:സ്ഥാപിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അതേറെ സഹായകമാകുമെന്നും തൃശൂര്‍-എറണാകുളം റൂട്ടിലെ സ്ഥിരം യാത്രക്കാര്‍ പറയുന്നു.

തൃശൂരില്‍ നിന്ന് വൈകീട്ട് 5.25-ന് പുറപ്പെട്ട് ചാലക്കുടിയില്‍ 5.55-നാണ് പാലരുവി എത്തുന്നത്. പാലരുവി എക്‌സ്പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചാലക്കുടി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നല്‍കിയിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (7 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (31 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends