Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പള്ളിയിൽ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെ വിദ്യാർഥികളെ പൊലീസ് ആളു മാറി മർദ്ദിച്ചു;പൊലീസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്, കെഎസ്യു പ്രവർത്തകർ രംഗത്ത്

13 MARCH 2019 07:32 AM IST
മലയാളി വാര്‍ത്ത

കായംകുളത്ത് പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട്‌ സ്കൂൾ വിദ്യാർഥികളെ പൊലീസ് ആളു മാറി മർദ്ദിച്ചു. സിഐ ഉൾപ്പടെയുള്ള പൊലീസ് സംഘമാണ് വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി മർദ്ദിച്ചത്. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം പുത്തൻതെരുവ് പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഷാദിലിനെയും ഷാഹിദിനെയും പൊലീസ് സംഘം തടഞ്ഞുനിർത്തി എഎസ്ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ മർദ്ദിച്ചുവെന്നാണ് പരാതി.

 ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഘത്തെ കാറിലെത്തിയ മറ്റൊരു സംഘം മർദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. മർദ്ദിച്ച ശേഷം ദേഹപരിശോധന നടത്തിയ പൊലീസ് ആള് മാറിപ്പോയെന്ന് പറഞ്ഞ് പെട്ടെന്ന് സ്ഥലം വിട്ടതായും വിദ്യാർഥികൾ പറഞ്ഞു.

ഇതിനിടെ മൊഴിയെടുക്കാൻ ആശുപത്രിയിൽ എത്തിയ കായംകുളം സിഐയെ മർദ്ദനത്തിരയായ വിദ്യാർഥികൾ തിരിച്ചറിഞ്ഞതോടെ സിപിഎം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ജീപ്പിൽ കയറിയ സിഐയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു വെച്ചതോടെ ആശുപത്രി പരിസരമൊട്ടാകെ സംഘർഷമായി. വിദ്യാർഥികളെ മര്‍ദ്ദിച്ചതിനെതിരെ കോണ്‍ഗ്രസ്സ്, കെഎസ്യു പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (3 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (27 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (58 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends