Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പകയ്ക്ക് പിന്നില്‍ എന്ത്; കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരുടേയും എണ്ണം കൂടുന്നു

13 MARCH 2019 01:23 PM IST
മലയാളി വാര്‍ത്ത

സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരുടേയും എണ്ണം കൂടി വരികയാണ്. കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹവും ആയി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടക്കുന്നു. നമ്മെ നടുക്കുന്ന സംഭവങ്ങള്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നു എന്നത് ഗൗരവമുളളതാണ്. സ്‌നേഹിച്ച പെണ്‍കുട്ടിയെ കല്യാണം കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ട കെവിനും സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദര്‍ശും നമ്മുടെ നാട്ടില്‍ തന്നെ. 

എറണാകുളത്ത് മുന്‍ കാമുകിയെ കാണാന്‍ രാത്രിയില്‍ എത്തിയ ആളെ പെണ്‍കുട്ടിയുടെ ഭര്‍ത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് മറ്റൊരു ഉദാഹരണം. സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ചത് അടുത്തത്. നോ പറയേണ്ടിടത്ത് നോ ആണെന്ന് പറയാനും മനസിലാക്കാനും നമ്മുടെ കുട്ടികളെ ശീലിപ്പിക്കണം. പഠിപ്പിക്കണം. അതില്ലാത്തത് കൊണ്ടാണ് നോ യുടെ പുറകെ പെട്രോളും ആയി പലരും പോകുന്നത്. ഇത് അവസാനിപ്പിച്ചേ തീരു. ഇഷ്ടം എന്നത് ആളുകളെ സ്വകാര്യമാണ്. ആര്‍ക്ക് ആരോട് എപ്പോള്‍ ഇഷ്ടം തോന്നുമെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ രണ്ടു പേര്‍ തമ്മില്‍ ഇഷ്ടം ആന്നെന്ന് കണ്ടാല്‍ അതിന്റെ നടുക്ക് കയറി നില്‍ക്കാന്‍ മറ്റാര്‍ക്കും, മാതാപിതാക്കള്‍ക്കെന്നല്ല ഭര്‍ത്താവിന് പോലും, നിയമപരമായി ഒരു അവകാശവും ഇല്ല എന്നിപ്പോള്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കയറി നില്‍ക്കുന്നത് അപകടത്തിലേക്കേ പോകൂ എന്നതാണ് ഉദാഹരണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതുമെന്നാണ് ഈ വിഷയങ്ങളില്‍ പലരുടേയും പ്രതികരണം. അതായാത് സ്‌നേഹത്തെ പകയുമായി കൂട്ടിക്കുഴച്ചാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ വലുതാണെന്ന് അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. സ്‌നേഹത്തിന്റെ പേരില്‍ ചോര വീഴുന്നത് ഒട്ടും ശരിയല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (14 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (38 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends