Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയ സംഭവം: നടി രാധ കുടുങ്ങിയേക്കും, കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ നല്‍കിയ, 75 കോടി രൂപ വിലമതിക്കുന്ന സ്ഥലത്ത് ഉയരുന്നത് 100 കോടിയുടെ കൂറ്റന്‍ കണ്‍വന്‍ഷന്‍ സെന്റര്‍

13 MARCH 2019 12:02 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് കവടിയാറില്‍ 75 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയ സംഭവത്തില്‍ നടി രാധ കുടുങ്ങിയേക്കും. സര്‍ക്കാരില്‍നിന്നു പാട്ടത്തിനെടുത്ത ഭൂമി മറുപാട്ടത്തിനാണു നിയമവിരുദ്ധമായി രാധയുടെ കൈവശമെത്തിയത്. ഈ ഭൂമിക്ക് രാധയുടെ പേരില്‍ കരമടയ്ക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിക്കൊണ്ട്് ശാസ്തമംഗലം വില്ലേജ് ഓഫീസര്‍ രേഖ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം വില്ലേജില്‍ തണ്ടപ്പേര്‍ നമ്പര്‍ നാല്, കവടിയാര്‍ കൊട്ടാരത്തില്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണ് വില്ലേജ് രേഖകളില്‍ തണ്ടപ്പേരുകാരന്‍.

കവടിയാര്‍ ഗോള്‍ഫ് ക്ലബിനു തൊട്ടുമുന്നിലുള്ള ഒന്നര ഏക്കറില്‍ വന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിലാണ് മറുപാട്ടക്കാരിക്ക് ഈ ഭൂമിയുടെ കരം അടയ്ക്കാന്‍ അവകാശമില്ലെന്നും പാട്ടക്കാരന് ഒടുക്കുകോളത്തില്‍ മാത്രം കരമടയ്ക്കാനുള്ള അവകാശമേയുള്ളൂ എന്നും വില്ലേജ് ഓഫീസര്‍ അറിയിച്ചിരുന്ന വിവരം പുറത്തുവന്നത്. എന്നിട്ടും മറുപാട്ടക്കാരിയുടെ പേരില്‍ ഇവിടെ കൂറ്റന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉയരുകയാണ്. 100 കോടി രൂപ മുടക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടെ 100 മുറികള്‍ സജ്ജമാക്കുന്നുണ്ടെന്നാണ് വിവരം.

കവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളുടെ പേരിലുള്ള ഇടം തലസ്ഥാനത്തെ ഏറ്റവും വിപണനമൂല്യമുള്ള സ്ഥലമാണ്. 1947-ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ രാജകുടുംബത്തിന് ഭൂമി എത്രമാത്രമെന്ന് വ്യക്തമാക്കുന്ന കവനന്റ് തയാറാക്കിയിരുന്നു. ഇതില്‍ പറയുന്ന ഭൂമിയാണ് ഗോള്‍ഫ് ക്ലബിനു മുന്നിലുള്ള ഈ ഒന്നര ഏക്കര്‍.

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇവിടെ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. കമ്പനിയുടെ ആവശ്യത്തിനു മാത്രമേ ഈ ഭൂമി ഉപയോഗിക്കാവൂവെന്നു വ്യവസ്ഥ വച്ചിരുന്നു. നഷ്ടത്തിലായതോടെ കമ്പനി പൂട്ടി. അതോടെ സ്വാഭാവികമായും ഇത് മിച്ചഭൂമിയായി മാറുകയായിരുന്നു. ഈ സ്ഥലം സര്‍ക്കാര്‍ പാട്ടവ്യവസ്ഥയില്‍ എസ്. രാജശേഖരന്‍ നായര്‍ എന്ന വ്യക്തിക്കു നല്‍കി.

കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ നല്‍കിയ സ്ഥലം നടി രാധയുടെ പേരില്‍ മറുപാട്ടത്തിനു നല്‍കിയതു ദുരൂഹമാണ്. ഭൂമി ലേലത്തില്‍ പിടിച്ചെന്നാണ് ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കണ്‍വന്‍ഷന്‍ സെന്റര്‍ അധികൃതരുടെ അവകാശവാദം. ഇവിടെ ബഹുനില സ്ഥിര സമുച്ചയം പണിയാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നതു വളഞ്ഞവഴിയിലൂടെയാണെന്നും ആക്ഷേപമുണ്ട്.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (14 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (38 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends