Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹത്തിൽ നിന്ന് പിന്മാറിയ സൂര്യയ്ക്ക് മറ്റുപലരോടും അടുപ്പം ഉണ്ടെന്ന് തെറ്റിദ്ധരിച്ച ഷിജു സൂര്യയെ ഇടവഴിയിലിട്ട് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ഛിന്നഭിന്നമാക്കി; കൊലപ്പെടുത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അമ്മയെ ഫോണിൽ വിളിച്ച ഷിജു അറിയിച്ചത് ജോലിക്ക് പോകാതെ സൂര്യ പലരോടുമൊപ്പം കറങ്ങാൻ പോകുന്നുവെന്ന്...

13 MARCH 2019 12:57 PM IST
മലയാളി വാര്‍ത്ത

പട്ടാപ്പകല്‍ ആറ്റിങ്ങല്‍ നഗരത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സൂര്യയുടെ കൊലപാതകം. 2016 ജനുവരി 27 ബുധന്‍ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടര്‍മാരെയും മറ്റും ചേര്‍ത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

സൂര്യാ കൊലക്കേസിന്റെ വിചാരണ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചപ്പോൾ സൂര്യ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്ബ് പ്രതി ഷിജു തന്നെ ഫോണില്‍ വിളിച്ച്‌ സൂര്യ പലരോടുമൊപ്പം കറക്കമാണെന്നും ജോലിക്കൊന്നും പോകാറില്ലെന്നും പറഞ്ഞതായി സൂര്യയുടെ മാതാവ് സുശീല വിചാരണ കോടതിയില്‍ മൊഴി നല്‍കി. തന്റെ മകളുടെ കാര്യം താന്‍ നോക്കിക്കോളാമെന്ന് താന്‍ മറുപടി നല്‍കി . കൊലക്ക് ശേഷം പ്രതി തന്നെ ഫോണില്‍ വിളിച്ച്‌ സൂര്യയുടെ സഹോദരന്റെ ഫോണ്‍ നമ്ബര്‍ തിരക്കിയതായും അവര്‍ മൊഴി നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് സൂര്യയുടെ മാതാവ് ഇപ്രകാരം മൊഴി നല്‍കിയത്.

സൂര്യയെയും ഡോക്ടര്‍മാരെയും മറ്റും ചേര്‍ത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി. പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടു കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്ബോഴാണ് യുവതി രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവര്‍ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങല്‍ നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്ബാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തില്‍ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാള്‍. കൊലയ്ക്ക് മൂന്ന് ദിവസം മുമ്ബ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.ബംഗ്‌ളുരുവില്‍ക്രിസ്ത്യന്‍ മിഷനറി കോളേജില്‍ നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ഉടനെ സൂര്യ പിരപ്പന്‍കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ആണ് ജോലിയില്‍ പ്രവേശിച്ചത്. വിവാഹ ആലോചനകള്‍ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. കൊലക്ക് തലേന്ന് ഇരുവരും തമ്മില്‍ ഒരു മണിക്കൂര്‍ 10 മിനിറ്റ് സംസാരിച്ചതിന്റെ കാള്‍ ഡീറ്റയില്‍സ് റെക്കോര്‍ഡ് ( സി. ഡി . ആര്‍ ) പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കൂടാതെ പ്രതിക്ക് ലിംഗത്തില്‍ വെരിക്കോസ് വെയിന്‍ അസുഖമുള്ളതായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച്‌ ചില ഡോക്ടര്‍മാരുടെയും മറ്റും പേരുകള്‍ കുറിച്ച്‌ വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാന്‍ ഇയാള്‍ ആശുപത്രിയില്‍ ചെല്ലുമ്ബോള്‍ സൂര്യയുമായി സംസാരിച്ചു നില്‍ക്കുന്ന സോക്ടര്‍മാരുടെയും മറ്റും പേരുകളാണ് ഇയാള്‍ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്.ആറ്റിങ്ങല്‍ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആണ് ഹാജരാകുന്നത്. സൂര്യയുടെ വീട്ടുകാരുടെ അപേക്ഷ പ്രകാരമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (15 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (39 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends