Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് എത്താനാകാതെ രാഹുല്‍; പ്രചാരണത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തുന്നതോടെ കോണ്‍ഗ്രസ് ക്യാംപുകള്‍ സജീവം

13 MARCH 2019 01:38 PM IST
മലയാളി വാര്‍ത്ത

പ്രചാരണത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തുന്നതോടെ കോണ്‍ഗ്രസ് ക്യാംപുകള്‍ സജീവം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തും. തമിഴ്‌നാട്ടില്‍ നിന്നായിരിക്കും തിരുവനന്തപുരത്ത് എത്തുക. പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന അദ്ദേഹം രാത്രി തൃശൂര്‍ രാമനിലയത്തില്‍ താമസിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. 14ന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലിയുടെ ഉദ്ഘാടനത്തോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് തുടക്കംകുറിക്കും. മലബാറിലെ ലക്ഷം പ്രവര്‍ത്തകര്‍ സംബന്ധിക്കും.

14ന് രാവിലെ 10ന് തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമന്റെില്‍ പങ്കെടുത്തശേഷം 12.15ന് കണ്ണൂരിലേക്ക് പോകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ട ഷുൈഹബിന്റെ കുടുംബാംഗങ്ങളെ കാണും. ഉച്ചക്ക് ഒന്നിന് കാസര്‍കോട് പെരിയയിലേക്ക് പുറപ്പെടും. വൈകീട്ട് 3.25ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴിക്കോട്ടെത്തി ജനമഹാറാലിയില്‍ പങ്കെടുത്ത്‌ വൈകീട്ട് ഡല്‍ഹിക്ക് മടങ്ങും. 

സുരക്ഷ ഏജന്‍സികളുടെ അനുമതി ലഭിക്കാത്തതിനാല്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി. വസന്തകുമാറിന്റെ വയനാട് ലക്കിടിയിലെ വീട് സന്ദര്‍ശനം ഉപേക്ഷിച്ചു. മാവോവാദി ഭീഷണി ചൂണ്ടിക്കാട്ടി യാത്ര റദ്ദാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (14 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (38 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends