കൂട്ടംചേര്‍ന്ന് തല്ലിയതിനെ തുടര്‍ന്ന് റിട്ട. അധ്യാപകന്‍ കയ്യൊടിഞ്ഞ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍

തൃശൂരില്‍ തന്റെ വീടിന്റെ മതില്‍ പൊളിച്ചതു ചോദ്യം ചെയ്തതിന് റിട്ട. അധ്യാപകനെ പത്തോളം പേര്‍ കൂട്ടം ചേര്‍ന്നു തല്ലി കയ്യൊടിച്ചു. എളവള്ളി വാകയില്‍ കുന്നത്തുള്ളി സുഗുണനെ (78) അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞതിനു പുറമെ തലയ്ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്. സംഭവം കണ്ടുനിന്നവരിലൊരാള്‍ പകര്‍ത്തിയ വിഡിയോ പൊലീസിനു ലഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
റിട്ട. അധ്യാപകന്റെ വീട്ടുവളപ്പിന്റെ മതിലിന്റെ ഒരുഭാഗം കഴിഞ്ഞ രാത്രിയില്‍ ആരോ പൊളിച്ചിരുന്നു. അയല്‍വാസികളായ ചിലര്‍ സംഘം ചേര്‍ന്നു പൊളിച്ചെന്നായിരുന്നു സുഗുണന്റെ സംശയം. മതിലിനോടു ചേര്‍ന്നു റോഡരികില്‍ നിന്നിരുന്ന ഒരുകൂട്ടം ആളുകളോട് ഇക്കാര്യം സുഗുണന്‍ ചോദിച്ചതാണ് പ്രകോപനത്തിനു കാരണമായതെന്നു കരുതുന്നു.
സുഗുണനു നേര്‍ക്കു പത്തോളം പേരടങ്ങുന്ന സംഘം ആക്രോശിക്കുന്നതും ഇതില്‍ ചിലര്‍ ക്രൂരമായി മര്‍ദിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. പലവട്ടം മുഖത്ത് ആഞ്ഞടിക്കുന്നുമുണ്ട്. കൂട്ടത്തിലൊരാള്‍ പ്രായം പോലും പരിഗണിക്കാതെ ഇദ്ദേഹത്തെ അടിച്ചു നിലത്തു വീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.


https://www.facebook.com/Malayalivartha






















