Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് മുന്നറിയിപ്പ് കത്തുമായി ഓര്‍ത്തഡോക്സ് സഭ; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമെന്ന് സൂചന

31 JULY 2019 04:03 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭയുടെ മുന്നറിയിപ്പ് കത്ത്. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്ന് കത്തില്‍ പറയുന്നു. ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി കത്തയച്ചിരിക്കുന്നത് ചീഫ് സെക്രട്ടറിക്കാണ്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്നാണ് സൂചന. മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ ഉപസമിതി നാളെ ചര്‍ച്ച നടത്താനിരിക്കെയാണ് ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. സഭാ തര്‍ക്കം പരിഹരിക്കാന്‍ വിപുലമായ ചർച്ച നടത്താനാണ് മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം. യാക്കോബായ ,ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടർമാരും ചര്‍ച്ചയില്‍ പങ്കെടുക്കും.

സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ ഓർത്തഡോക്സ് സഭ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സഭ സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. പള്ളിത്തര്‍ക്കങ്ങളില്‍ തങ്ങള്‍ക്കനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടും അതിനനുസരിച്ച് നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധത്തിലാണ്. വിധി നടപ്പാക്കാതെ ഒരു സമവായത്തിനുമില്ലെന്ന് സഭാ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

കഴിഞ്ഞ തവണ നടന്ന സമവായ ചർച്ചയിലും യാക്കോബായ വിഭാഗത്തിനൊപ്പം ഓർത്തഡോക്സ് സഭാ പ്രതിനിധികള്‍ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.പക്ഷേ, ഓർത്തഡോക്സ് പിആർഒ മന്ത്രി ഇ പി ജയരാജനുമായി പ്രത്യേകം കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷവും ആലപ്പുഴ കട്ടച്ചിറയിലും, മൂവാറ്റുപ്പുഴ,മുടവൂർ പള്ളികളിലും ഇരുവിഭാഗങ്ങള്‍ തമ്മിൽ സംഘർഷമുണ്ടായി. ഈ സാഹചര്യത്തിലാണ് വീണ്ടും സമവായ ചർച്ചക്ക് സർക്കാർ ശ്രമിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (8 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (13 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends