Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഒപ്പം ഞങ്ങള്‍ക്കും... കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരം കളക്ടറായിരുന്ന വാസുകി ഒപ്പം നിന്നത് ഓര്‍ത്തെടുത്ത് മുഹമ്മദ് സജാദ് ഐഎഎസ്

11 AUGUST 2019 04:05 PM IST
മലയാളി വാര്‍ത്ത

കേരളം മറ്റൊരു പ്രളയത്തെ അതിജീവിക്കാനൊരുങ്ങുകയാണ്. അതിനിടെ തിരുവനന്തപുരത്തെ പുതിയ കളക്ടറായ ഗോപാലകൃഷ്ണന്റെ പ്രസ്താവനയും അവധിയുംമെല്ലാം വിവാദത്തിലായിരിക്കുകയാണ്. അപ്പോഴാണ് പഴയ കളക്ടര്‍ വാസുകിയുടെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മയിലെത്തുന്നത്. ഇപ്പോള്‍ മുന്‍ ജില്ലാ കളക്ടര്‍ വാസുകിയുടെ അഭാവം ചൂണ്ടിക്കാണിച്ച് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് സജാദ്.

പ്രളയദുരിതാശ്വാസത്തിന് തെക്കന്‍ ജില്ലകളില്‍ നിന്ന് സഹായമെത്തുന്നില്ലെന്ന പ്രചരണത്തിനെതിരേ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് വാസുകിയെ മിസ് ചെയ്യുന്നതായി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കന്‍മൂര്‍ഖന്‍ വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്നനേരം നമുക്ക് ഉപകാരമുള്ള വല്ലതും ഷെയര്‍ ചെയ്യാമെന്നും അദ്ദേഹം കുറിച്ചു.

തിരുവനന്തപുരത്തെയും കൊല്ലത്തെയും കളക്ഷന്‍ സെന്ററുകളെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ വിഭാഗീയത ഇപ്പോള്‍ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാന്‍ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം അവസാനം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ഇങ്ങ് തെക്ക്, തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ നേരിട്ടാണ് കളക്ഷന് മുന്‍കൈയ്യെടുക്കുന്നത്. വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ് ഇന്ന് രാത്രി പുറപ്പെട്ടു കഴിഞ്ഞു. മേയര്‍ മുതല്‍ സന്നദ്ധ സംഘടനകളും കോര്‍പ്പറേഷന്‍ ജീവനക്കാരും,സിവില്‍ സര്‍വീസ് ജേതാക്കളും വിദ്യാര്‍ത്ഥികളുമടക്കമുള്ള വോളണ്ടിയര്‍മാര്‍ രാത്രിയും സജീവമാണ്.

ഇന്ന് (ഞായര്‍) പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കവളപ്പാറയിലേക്കു നേരിട്ടുള്ള കളക്ഷന്‍ നടക്കുന്നു. കൊല്ലത്ത് കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ താലൂക്കിലും കളക്ഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു പാട് ക്യാംപുകളുള്ള ആലപ്പുഴയിലുമുണ്ട് വടക്കന്‍ ജില്ലകള്‍ക്കു വേണ്ടിയുള്ള കളക്ഷന്‍ സെന്റര്‍. പലയിടത്തും വിദ്യാര്‍ത്ഥികളും സാധാരണക്കാരുമടക്കം കൈ മെയ് മറന്നിറങ്ങുന്നുണ്ട്.

റിലീഫ് മെറ്റീരിയല്‍സ് എത്തിക്കുന്നതില്‍ തുടക്കത്തിലെ മെല്ലെ പോക്ക് മാറി വരുന്നുണ്ട് . മന്ദഗതിക്ക് പല കാരണങ്ങളുമുണ്ടാവാം . അത് തിരഞ്ഞു തെക്കോട്ട് നോക്കണ്ട . ഈദും വീക്കെന്‍ഡും കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി തുറക്കട്ടെ, കളക്ഷന്‍ ഒന്നു കൂടി ഫാസ്റ്റാവും. എന്നിട്ട് തീരുമാനിക്കാം തെക്കനെ ആദ്യം വേണോ മൂര്‍ക്കനെ ആദ്യം വേണോ എന്ന് .

തെക്കും വടക്കും നടുവിലുമൊക്കെ ജീവിച്ചിട്ടുണ്ട്. തെക്കരും വടക്കരും തമ്മിലുള്ള പ്രധാന വ്യത്യാസം തെക്കര്‍ മൂക്കിലൂടെ ശ്വാസമെടുക്കുമ്‌ബോള്‍ വടക്കര്‍ മൂക്കിലൂടെ ശ്വാസം വിടുന്നു എന്നുള്ളതാണ്. വേറെ കാര്യമായ വ്യത്യാസമൊന്നും കണ്ടിട്ടില്ല . എല്ലാടത്തും ചോരയും നീരുമുള്ള മനുഷ്യമ്മാരും മനുഷ്യത്തികളും തന്നെയാണ് . അതു കൊണ്ട് തെക്കന്‍മൂര്‍ഖന്‍ വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും ഷെയര്‍ ചെയ്യാം . 

ഇതൊക്കെ ആണെങ്കിലും വാസുകി മാഡത്തെ മിസ്സ് ചെയ്യുന്നുണ്ട് എന്നത് വേറെ കാര്യം. ആ ആവശ്യത്തില്‍ കൂടുതല്‍ വിഭാഗീയത ഇപ്പോള്‍ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാന്‍ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (21 minutes ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (29 minutes ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (43 minutes ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (48 minutes ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (1 hour ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (1 hour ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (1 hour ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (2 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (3 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (5 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends