ഇപ്പോഴുള്ള കാലാവസ്ഥ ഗുണകരം... അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരും

സംസ്ഥാനത്ത് ഇപ്പോഴുള്ള കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് ഗുണകരമാണെന്നും മഴക്കെടുതിയില്‍ അകപ്പെട്ട അവസാന ആളെയും കണ്ടെത്തുന്നതുവരെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ പറഞ്ഞു. മലബാറില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെക്കന്‍ ജില്ലകളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുകൂല സാഹചര്യം ഏറ്റവും കൂടുതല്‍ മുതലെടുത്ത് മുന്നോട്ടുപോകും. എവിടെ അപകട സാധ്യതയുണ്ടായാലും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























