പരീക്ഷാഫീസ് കുത്തനെ കൂട്ടി സിബിഎസ്ഇ

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ പരീക്ഷാ ഫീസ് പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 1500 രൂപയാക്കി. കഴിഞ്ഞ ആഴ്ചയാണ് ഫീസ് വര്‍ധിപ്പിച്ച് അറിയിപ്പ് പുറത്തിറക്കിയത്.
പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന് ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. പ്ലസ് ടു പരീക്ഷക്ക് പ്ലസ് വണ്ണില്‍ പഠിക്കുമ്‌ബോള്‍ രജിസ്റ്റര്‍ ചെയ്യണം. പരീക്ഷാ ഫീസ് വര്‍ധന, 10, പ്ലസ് ടു ക്ലാസുകാര്‍ക്ക് ഒരേപോലെയാണെന്നും സിബിഎസ്‌ഐ അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ഫീസ് 5000 രൂപയില്‍നിന്ന് 10000 രൂപയാക്കിയും വര്‍ധിപ്പിച്ചു.
https://www.facebook.com/Malayalivartha

























