രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ആഢംബര ഹോട്ടല്‍ ഈടാക്കിയ തുക കണ്ട് ഞെട്ടിപ്പോയി

ചില ഹോട്ടലുകളിലെ ബില്ല് കണ്ട് പലര്‍ക്കും ഞെട്ടല്‍ വരാറുണ്ട്. എന്നാല്‍ ഇതല്‍പം കൂടിപ്പോയി. രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ആഢംബര ഹോട്ടല്‍ ഈടാക്കിയത് 1700 രൂപ. മുംബൈയിലെ ആഢംബര ഹോട്ടലാണ് ചിന്തിക്കാനാകാത്ത തുക ഈടാക്കിയിരിക്കുന്നത്. മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ നല്‍കിയ ബില്‍ എഴുത്തുകാരനായ കാര്‍ത്തിക് ധര്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചണ്ഡിഗഡിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടല്‍ രണ്ട് ഏത്തപ്പഴത്തിന് ജിഎസ്ടി അടക്കം 442 രൂപ ഈടാക്കിയെന്ന വെളിപ്പെടുത്തലുമായി നടന്‍ രാഹുല്‍ ബോസ് നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ചണ്ഡിഗഡിലെ എക്‌സൈസ് ാന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ഹോട്ടലിന് 25000 രൂപ പിഴ ഈടാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























