അന്തംവിട്ട് സോഷ്യല്‍മീഡിയ... നാട്ടില്‍ ജയ് ശ്രീറാം വിളി തണുക്കുമ്പോള്‍ ജയ്പൂരില്‍ നിന്നും ശ്രീരാമന് വേണ്ടി അവകാശവാദവുമായി ബിജെപി എംപി ദിയകുമാരി

ജയ് ശ്രീറാം വിളി കേരളത്തിലുണ്ടാക്കിയ പുകില് ചെറുതല്ല. ജയ്ശ്രീറാം വിളി കൊലവിളിയാക്കുന്നതിനെതിരെ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി കൊടുത്തതോടെയാണ് കേരളത്തില്‍ വിവാദമായത്. തുടര്‍ന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ ഇതിനെതിരെ രംഗത്തു വരികയും അടൂരിനെ ചന്ദ്രനിലേക്ക് അയക്കണമെന്നും പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയക്കാര്‍ ഏറ്റുപിടിക്കുകയും പ്രളയം വന്നതോടെ എല്ലാം മറക്കുകയും ചെയ്തു.
എന്നാല്‍ ജയ്പൂരില്‍ മറ്റൊരു വിവാദം കനക്കുകയാണ്. ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയെന്ന അവകാശവാദവുമായി രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പി എംപി ദിയാകുമാരിയാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം അയോധ്യാ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യം സുപ്രീം കോടതി ഉന്നയിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് തന്റെ കുടുംബം ശ്രീരാമന്റെ മകന്‍ കുശന്റെ പിന്തുടര്‍ച്ചക്കാരാണെന്ന വാദവുമായി ദിയ എത്തിയത്. തന്റെ പിതാവ് ശ്രീരാമന്റെ 309ാമത്തെ പിന്തുടര്‍ച്ചക്കാരനാണെന്നും അവര്‍ പറഞ്ഞു.
രാജസ്ഥാനിലെ ജയ്പുര്‍ രാജകുടുംബാംഗമാണ് ദിയ. തങ്ങളെ പോലെ നിരവധിയാളുകള്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരായി ഈ ലോകത്തുണ്ടെന്നും ദിയ കൂട്ടിച്ചേര്‍ത്തു. അവകാശവാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ചോദിച്ചപ്പോള്‍, തന്റെ കുടുംബത്തിന്റെ കൈവശം രേഖകളും കയ്യെഴുത്തുപ്രതികളുമുണ്ടെന്നും ദിയ പറഞ്ഞു.
ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്നത് ചെറുപ്പം മുതല്‍ വീട്ടില്‍നിന്നു കേള്‍ക്കുന്നതാണ്. കച്‌വാഹ വംശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ ഞങ്ങളുടെ വംശപാരമ്പര്യം കുശനിലേക്ക് എത്തിച്ചേരുന്നതും കാണാം ദിയ കൂട്ടിച്ചേര്‍ത്തു.
കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കോടതി നടപടികളില്‍ ഇടപെടാനില്ലെന്നും അവര്‍ വ്യക്തമാക്കി. കുശന്റെ സഹോദരനായ ലവന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് റാത്തോഡുകള്‍ അവകാശപ്പെടാറുണ്ടെന്നും ദിയ പറഞ്ഞു. രാജ്‌സാമന്ദ് ലോക്‌സഭാ മണ്ഡലത്തെയാണ് ദിയ പ്രതിനിധീകരിക്കുന്നത്.
ശക്തമായ വാദമാണ് അയോധ്യ കേസില്‍ ഉണ്ടായത്. ബാബ്‌റി മസ്ജിദ് നിലിനിന്ന പ്രദേശത്താണ് ശ്രീരാമന്‍ ജനിച്ചതെന്നതിന് തെളിവുണ്ടോ എന്ന് സുപ്രീം കോടതി ഭരണ ഘടന ബഞ്ച് ചോദിച്ചത്. രാം ലല്ലയുടെ അഭിഭാഷകന്‍ കെ പരാശരനോടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. നൂറ്റാണ്ടുകളായുള്ള ഒരു വിശ്വാസത്തിന് തെളിവുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ പരാശരന്‍ വിശ്വാസം തന്നെയാണ് തെളിവെന്ന് ചൂണ്ടിക്കാട്ടി. രാമജന്മഭൂമി ദേവന്റെ തന്നെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഹിന്ദുക്കളുടെ ആരാധാന കേന്ദ്രമായതെന്നും പരാശരന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ചില്‍ വാദിച്ചു.
ലോകത്ത് ഏതെങ്കിലും ദേവന്മാരുടെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതികള്‍ക്ക് ഇടപെടേണ്ടിവന്നിട്ടുണ്ടോ എന്നായി കോടതിയുടെ തുടര്‍ന്നുള്ള ചോദ്യം. ബേത്ത്‌ലഹേമിലാണ് യേശുദേവന്‍ ജനിച്ചതെന്ന കാര്യം ലോകത്തെ ഏതെങ്കിലും കോടതിയില്‍ തര്‍ക്ക വിഷയമായി ഉയര്‍ന്നിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം അന്വേഷിച്ച് പറയാമെന്ന് പരാശരന്‍ മറുപടിയും നല്‍കി. ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി തങ്ങളുടെതാണെന്ന അവകാശ വാദത്തിന് പിന്‍ബലമായുള്ള തെല്‍വുകള്‍ ഹാജരാക്കാന്‍ കോടതി മറ്റ് വാദികളോട് ആവശ്യപ്പെട്ടു. 2010 അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകളില്‍ ആഗസ്റ്റ് 6നു സുപ്രീം കോടതി ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങിയത്.
https://www.facebook.com/Malayalivartha

























