മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല... വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്!!! ആദിയ്ക്ക് നിറഞ്ഞ കയ്യടി

ദുരിതബാധിതരെ സഹായിക്കാന്‍ നിരവധിപ്പേര്‍ മുന്നിട്ട് ഇറങ്ങുന്നുണ്ട്. ഇത്തരത്തില്‍ ഒരു യുവാവ് ചെയ്തതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നേടുന്നത്. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്റെ സ്‌കൂട്ടര്‍ വിറ്റുകിട്ടയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. ഇത് അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റില്‍ അഭിനന്ദന പ്രവാഹം കൊണ്ട് നിറയുകാണ്.
ആദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ...
മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും..
https://www.facebook.com/Malayalivartha

























