ശക്തമായ കാറ്റില്‍പ്പെട്ട് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ മരിച്ചു

ചിറയിന്‍കീഴ് ശക്തമായ കാറ്റില്‍പ്പെട്ട് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ച് തെങ്ങ് സ്വദേശി ലാസര്‍ തോമസ് , പൂത്തുറ സ്വദേശി റോസി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. രാവിലെ 6 മണിക്കാണ് സംഭവം. മൂന്ന് പേര്‍ രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍ വള്ളം തിരയില്‍ മറിയുകയായിരുന്നു.
തിരുകുടുംബം വള്ളം ആണ് മറിഞ്ഞത്. ചിറയിന്‍കീഴ് പെരുമാതുറയിലാണ് ഇന്ന് രാവിലെ ബോട്ടപകടം നടന്നത്.
"
https://www.facebook.com/Malayalivartha

























