സംഭവാമി യുഗേ യുഗേ... കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ വിഷയത്തില്‍ മോദിയ്ക്കും അമിത്ഷായ്ക്കും കട്ട സപ്പോര്‍ട്ടുമായി സാക്ഷാല്‍ രജനീ കാന്ത്

ലോക രാഷ്ട്രങ്ങള്‍ തന്നെ ആകാക്ഷയോടെ കണ്ട സംഭവമാണ് കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. അതിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും അനുകൂലിക്കുന്നവരും കുറവല്ലായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രജനീകാന്ത് ഇവരെ പുകഴ്ത്തിയത്.
കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നരേന്ദ്രമോദിയേയും അമിത്ഷായേയും എതിരാളികളെ അമ്പരപ്പിക്കുന്ന വിധത്തിലാണ് രജനികാന്ത് പ്രകീര്‍ത്തിച്ചത്. മോദിയും അമിത്ഷായും അര്‍ജുനനെയും കൃഷ്ണനെയുംപോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
താങ്കളുടെ മിഷന്‍ കാശ്മീരിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പാര്‍ലമെന്റിലെ താങ്കളുടെ പ്രസംഗം വളരെ മനോഹരമായിരുന്നു. അമിത്ഷായും മോദിയും കൃഷ്ണനെയും അര്‍ജുനനെയും പോലെയാണ്. അവരാരാണെന്ന് ആവര്‍ക്ക് മാത്രമേ അറിയുകയുള്ളു. എല്ലാവിധ ആശംസകളും നേരുന്നുവെന്നും രജനികാന്ത് പറഞ്ഞു.
വെങ്കയ്യ നായിഡു എല്ലായിപ്പോഴും ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹം രാഷ്ട്രീയക്കാരനാകേണ്ട വ്യക്തിയല്ല. വെങ്കയ്യ നായിഡു നല്ലൊരു ആത്മീയ നേതാവാണെന്നും രജനികാന്ത്' പറഞ്ഞു.
അതേസമയം കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് നേരത്തേ റദ്ദാക്കേണ്ടതായിരുന്നുവെന്നും ഇനി കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമെന്നുറപ്പാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് 370ാം വകുപ്പ് റദ്ദാക്കി കഴിഞ്ഞുള്ള കാര്യങ്ങളെ ഓര്‍ത്ത് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. എനിക്കുറപ്പാണ് കാശ്മീരില്‍ ഭീകരത അവസാനിക്കും. ഇത് വികസനത്തിലേക്കുള്ള വഴിയൊരുക്കുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം കശ്മീരില്‍ പുതുയുഗത്തിനു തുടക്കമിട്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കശ്മീരില്‍ പൊതു സ്വകാര്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യത ഉറപ്പാക്കും. സംസ്ഥാനത്തു സ്വകാര്യ നിക്ഷേപം വരും. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താല്‍ക്കാലികം മാത്രമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ജനപ്രതിനിധികള്‍ ജമ്മു കശ്മീരില്‍നിന്നു തന്നെയാകും. ജമ്മു കശ്മീരില്‍ പിറക്കുന്നത് പുതിയ യുഗമാണ്. അംബേദ്കറിന്റെയും പട്ടേലിന്റെയും സ്വപ്നം യാഥാര്‍ഥ്യമായി. ചരിത്രപരമായ തീരുമാനമാണിത്. പ്രത്യേക പദവി ഭീകരതയ്ക്കും അഴിമതിക്കും കാരണമായി. പാക്കിസ്ഥാനു വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്യുകയായിരുന്നു. ജമ്മു കാശ്മീര്‍ ഇനി ഭരിക്കാന്‍ പോകുന്നത് യുവജനങ്ങളാണ്. രാഷ്ട്രീയത്തിലേക്കുള്ള യുവാക്കളുടെ കടന്നുവരവ് കശ്മീരിനെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























