മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കാറിന്റെ വേഗത കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനക്ക് അന്വേഷണസംഘം നടപടികള്‍ തുടങ്ങി

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കാറിന്റെ വേഗത കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനക്ക് അന്വേഷണസംഘം നടപടികള്‍ തുടങ്ങി. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന് പൊലീസ് കത്ത് നല്‍കി. കവടിയാര്‍ മുതല്‍ മ്യൂസിയം വരെയുള്ള എല്ലാ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കും. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ കാമറകളാണ് പരിശോധിക്കുക. വഫ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള കാറിന് മുമ്പ് മൂന്ന് തവണ അമിത വേഗത്തിന് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, അപകട ദിവസവും കാര്‍ അമിത വേഗത്തിലായിരുന്നെന്ന് ശാസ്ത്രീയമായി തെളിയിക്കണം. അതിനായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. കാറിന്റെ വേഗത, സംഭവ സമയത്ത് ആരായിരുന്നു കാര്‍ ഓടിച്ചത്, അപകടമുണ്ടായ രീതി, അപകടശേഷം നടന്നത് തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍, പൊലീസിന്റെ കാമറയില്‍ ദൃശ്യങ്ങള്‍ ഇല്ലെന്നാണ് പൊലീസ് തന്നെ പറഞ്ഞത്. അതിനാലാണ് എല്ലാ കാമറകളിലെയും ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha

























