ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതിന് സമാനം; ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ ആര്‍.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ ആര്‍.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആര്‍.എസ്.എസിനെ നാസികളോട് ഉപമിച്ചായിരുന്നു പാക്കിസ്ഥാന്‍ ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികള്‍ക്കു തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.
‘നാസികളുടെ ആര്യന്‍ വംശീയാധിപത്യത്തിനു സമാനമായ ആര്‍.എസ്.എസ് മുന്നോട്ടുവെയ്ക്കുന്ന ഹിന്ദു ആധിപത്യമെന്ന ആശയത്തെക്കുറിച്ച് എനിക്കു ഭീതിയുണ്ട്. അത് അവസാനിക്കില്ല. മറിച്ച്, അത് ഇന്ത്യയിലെ മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തുന്നതിലേക്കും അതുവഴി പാക്കിസ്ഥാനെ ലക്ഷ്യം വെയ്ക്കുന്നതിലേക്കും എത്തും. ഹിന്ദു ആധിപത്യം ഹിറ്റ്‌ലറിന്റെ പ്രത്യയശാസ്ത്രം പോലെയാണ്.’ എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. വംശീയമായി തുടച്ചു നീക്കുകവഴി കശ്മീരിലെ ജനസംഖ്യാശാസ്ത്രം മാറ്റാനാണ് ഈ ശ്രമമെന്ന് ഖാന്‍ പറഞ്ഞു. മ്യൂണിക്കില്‍ ഹിറ്റ്‌ലര്‍ ചെയ്തതൊക്കെ ജനങ്ങള്‍ നോക്കിനിന്നോ എന്നും ഇമ്രാൻ ചോദിച്ചു.
വര്‍ഷങ്ങളായുളള ബിജെപിയുടെ സ്വപ്‌നങ്ങളാണ് നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് നടപ്പിലാക്കിയത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി. കശ്മീരില്‍ പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചിരുന്നു അക്കാലത്ത് ശ്യാമപ്രസാദ് മുഖര്‍ജി. കശ്മീരിന്റെ പ്രത്യേക പദവി നീക്കുക എന്നത് അന്ന് മുതല്‍ക്കേ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും പ്രഖ്യാപിത മുദ്രാവാക്യമാണ്.
ഇന്ത്യയെ അനുകൂലിച്ച് കഴിഞ്ഞദിവസം ഇസ്‌ലാമാബാദിലെ തെരുവുകളില്‍ ബാനറുകളുമായിറങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമാബാദിലെ റെഡ് സോണ്‍ കാറ്റഗറിയില്‍പ്പെട്ട അതീവ സുരക്ഷാ മേഖലകളിലും ബ്ലൂ സോണുകളിലുമാണ് ബാനറുകള്‍ ഉയര്‍ന്നത്.
ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന ഉദ്ധരിക്കുന്ന ബാനറായിരുന്നു ഒന്ന്. ‘ ഇന്ന് നമ്മള്‍ ജമ്മു കശ്മീര്‍ തിരിച്ചുപിടിച്ചു. നാളെ നമ്മള്‍ ബലൂചിസ്ഥാന്‍ തിരിച്ചുപിടിക്കും. അതിന് ശേഷം പാക് അധീന കശ്മീര്‍. വിഭജിക്കാന്‍ സാധിക്കാത്ത ഇന്ത്യയെന്ന സ്വപ്നം പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്ക്കരിക്കുമെന്ന് ഉറപ്പുണ്ട്” എന്നായിരുന്നു ബാനറില്‍ കുറിച്ചത്. ‘അഖണ്ഡഭാരതം’ എന്നഴുതിയ ഇന്ത്യയുടെ മാപ്പായിരുന്നു മറ്റൊരു ബാനറില്‍. ഡസണ്‍ കണക്കിന് ബാനറുകളായിരുന്നു ഇസ്ലാമാബാദ് എഫ്- 6 സെക്ടറുകളില്‍ ഉയര്‍ന്നത്. പ്രസ് ക്ലബ്, അബ്പാര ചൗക്ക് എന്നിവിടങ്ങളിലും ബാനറുകള്‍ ഉയര്‍ന്നിരുന്നു.
കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെയ്ക്കാന്‍ പാക്കിസ്ഥാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ പുറത്താക്കുകയും വ്യോമപാത ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും ജമ്മു കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാകിസ്ഥാൻ കൈകൊള്ളുന്ന നടപടികളുടെ തുടർച്ചയായി ട്രെയിനുകൾ നിർത്തിവച്ച ശേഷം ഇന്ത്യയിലേക്കുള്ള ബസ് സർവീസ് കൂടി പാകിസ്ഥാൻ നിർത്തലാക്കി. ഡൽഹിയിൽ നിന്നും ലാഹോറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന 'ദോസ്തി(സൗഹൃദം)' എന്ന് പേരുള്ള ബസാണ് പാകിസ്ഥാൻ റദ്ദ് ചെയ്തത്. ഇന്ത്യ പാകിസ്ഥാൻ അതിർത്തി കടന്നാണ് ഈ ബസ് സർവീസ് നടത്തി പോന്നിരുന്നത്.
പാകിസ്ഥാന്റെ ദേശീയ സുരക്ഷാ കമ്മിറ്റിയാണ് കൂടിയാലോചനയ്ക്ക് ശേഷം ഈ തീരുമാനം കൈക്കൊണ്ടത്. 1999 ഫെബ്രുവരിയിൽ ആരംഭിച്ച ഈ ബസ് സർവീസ് 2001ലെ പാർലമെന്റ് ആക്രമണത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. എന്നാൽ 2003 ജൂലായിൽ ഇത് വീണ്ടും ആരംഭിച്ചു. കാശ്മീർ വിഷയത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധകൾ വിച്ഛേദിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാൻ ഈ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. നേരത്തെ, രാജ്യാതിർത്തികൾ കടന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയ്ക്ക് സർവീസ് നടത്തുന്ന, താർ എക്‌സ്പ്രസിനെയും, സംത്ധൗദ എക്സ്പ്രസിനെയും പാകിസ്ഥാൻ വിലക്കിയിരുന്നു. ജോധ്പൂരിനെയും ലഹോറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് താർ. ഡൽഹിക്കും ലാഹോറിനും ഇടയിലാണ് സംത്ധൗദ എക്സ്പ്രസ് യാത്രക്കാരെ കൊണ്ടുപോകുന്നത്.
41 വര്‍ഷത്തോളം നിര്‍ത്തിവച്ചിരുന്ന താര്‍ എക്‌സ്പ്രസ് 2006 ഫെബ്രുവരി ആറിനാണ് സര്‍വീസ് പുനരാരംഭിച്ചത്. അന്നുമുതല്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി താര്‍ എക്‌സ്പ്രസും നിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ അട്ടാരിയില്‍ നിന്ന് ലാഹോര്‍ വരെ സര്‍വീസ് നടത്തിയിരുന്ന സംഝോത എക്‌സ്പ്രസ് പാക്കിസ്ഥാന്‍ ഏകപക്ഷീയമായി നിര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha

























