കേരളത്തിന് പുറത്തുനിന്നു മറുനാടന്‍ തൊഴിലാളികള്‍ വഴി സാധനം എത്തിച്ചു... പോലീസും എക്സൈസും പ്രളയദുരിതാശ്വാസ തിരക്കിലാണെന്ന് കരുതി രഹസ്യജോലി പരസ്യമായി ചെയ്തു; കൊച്ചിയിൽ പിടിയിലായത് രണ്ടു യുവാക്കൾ

പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ പരിശോധനകള്‍ കുറവാണെന്ന് കരുതിയാണ് കഞ്ചാവ് കൈമാറ്റം നടത്താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. പ്രളയത്തിന്റെ മറവില്‍ കടത്തിയ കഞ്ചാവ് വില്‍പ്പന നടത്തിയവരാണ് എക്സൈസിന്റെ വലയില്‍ കുരുങ്ങിയത്. കേരളത്തിനു പുറത്തുനിന്നു കഞ്ചാവ് മൊത്തമായി വാങ്ങി എറണാകുളത്തെത്തിച്ച് ചെറുപായ്ക്കറ്റുകളിലാക്കി വില്‍പ്പന നടത്തിയിരുന്ന കുണ്ടന്നൂര്‍ സ്വദേശി അമല്‍ കൃഷ്ണ, കോഴിക്കോടുനിന്നു കഞ്ചാവെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി യൂസഫലി എന്നിവരാണു എറണാകുളം എക്സൈസിന്റെ വിലയിലായത്. കേരളത്തിനു പുറത്തുനിന്നു മറുനാടന്‍ തൊഴിലാളികള്‍ വഴി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കൈമാറുകയായിരുന്നു അമല്‍ കൃഷ്ണയുടെ രീതി. ഇപ്രകാരം കൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവില്‍ നിന്നു വില്‍പ്പന നടത്തിയശേഷം ബാക്കി വന്ന മൂന്നു കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. മൊത്ത വിതരണക്കാരില്‍നിന്നു കിലോയ്ക്ക് 14000 രൂപ നിരക്കിലാണ് അമല്‍ കഞ്ചാവ് വാങ്ങിയിരുന്നത്. കടത്തികൊണ്ടുവരുന്ന കഞ്ചാവ് 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കി 1000 രൂപ നിരക്കില്‍ യുവാക്കള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് വിറ്റിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. 1.05 കിലോ കഞ്ചാവാണ് യൂസഫലിയില്‍നിന്നു പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha

























