ഞരമ്പ് രോഗിയുടെ ഫേസ്ബുക്ക് പോസ്റ്റ് അൽപ്പം കടുത്ത് പോയി.. ക്യാമ്പിലേക്ക് സ്ത്രീകളുടെ അടിവസ്ത്രം ആവശ്യമുണ്ടെന്ന് കാണിച്ച് യുവാവിന്റെ പോസ്റ്റ്; സ്ത്രീകളെ അധിക്ഷേപിക്കുന്നവനെന്ന വനിതാ കൗണ്‍സിലറുടെ പരാതിയ്ക്ക് പിന്നാലെ ഒരുമണിക്കൂറിനുള്ളിൽ യുവാവിനെ പൊക്കി പോലീസ്

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇരവിപേരൂര്‍ കരിമുളയ്ക്കല്‍ രഘുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാമ്ബിലെ സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് തിരുവല്ല സി ഐ സന്തോഷ് കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഇയാള്‍ പോസ്റ്റിട്ടത്. രാത്രി 8 മണിയോടെ ഇത് ശ്രദ്ധയില്‍ പെട്ട സ്ത്രീകളാണ് പൊലീസില്‍ അറിയിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ഇയാളെ അറസ്റ്റു ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഇരുവള്ളപ്ര സെന്റ് തോമസ് എച്ച്‌എസ്‌എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്ബിലുള്ള സ്ത്രീകള്‍ക്ക് അടിയന്തിരമായി അടിവസ്ത്രങ്ങള്‍ എത്തിക്കമെന്നായിരുന്നു സതീഷ്‌കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍ അജിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്യാമ്ബില്‍ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്നും ഇത് വ്യാജപ്രചാരണമാണെന്നുമായിരുന്നു അജിതയുടെ പരാതി. മാത്രവുല്ല, സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ വേണമെന്നല്ല, ഇയാള്‍ ആവശ്യപ്പെട്ടത്. അടിവസ്ത്രങ്ങള്‍ വേണമെന്നായിരുന്നു. ഇത് മനഃപൂര്‍വം, ക്യാമ്ബിലുള്ള സ്ത്രീകളെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രളയം, ദുരിതാശ്വാസ ക്യാമ്ബുകള്‍ എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയിലെ ആദ്യ അറസ്റ്റാണിത്. താന്‍ സദുദ്ദേശ്യത്തോടെയാണ് പോസ്റ്റിട്ടത് എന്നുള്ള പ്രതിയുടെ വാദഗതികളൊന്നും പൊലീസ് ചെവിക്കൊണ്ടില്ല. 119(ബി), 120 (ഓ) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അതേസമയം സംഭവത്തെകുറിച്ച് സംബന്ധിച്ച് രഘു പറയുന്നതിങ്ങനെയാണ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ പ്രവര്‍ത്തകയായും ക്യാമ്ബിലെ അന്തേവാസിയുമായിരുന്ന യുവതി ക്യാമ്ബില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളില്ലെന്ന കാര്യം ഫോണിലൂടെ തന്റെ ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് താന്‍ അവരുമായി സംസാരിച്ചു. പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഞായറാഴ്ച ഉച്ചയോടെ ,ഫേസ് ബുക്ക് പോസ്റ്റിട്ടത്. വൈകിട്ട് നാലു മണിയോടെ കുറച്ചു പണം സ്വരൂപിച്ച് കിട്ടി. കിട്ടിയ പണവുമായി ക്യാമ്ബില്‍ എത്തിയപ്പോള്‍ നഗരസഭാ കൗണ്‍സിലറും ക്യാമ്ബിന്റെ നിയന്ത്രണ ചുമതലയുമുള്ള നേതാവും അവിടെയുണ്ടായിരുന്നു. ഭാര്യയും സുഹൃത്തും ചേര്‍ന്ന് ആവശ്യമായ തുണിത്തരങ്ങളുടെ അളവും എണ്ണവുമെടുത്തു. കൈയിലുള്ള പണം തികയാതിരുന്നതിനാല്‍ തിങ്കളാഴ്ച ആവശ്യമായ പണം സ്വരൂപിച്ച് തിരികെയെത്താം എന്ന് ഉറപ്പ് നല്‍കി താനും ഭാര്യയും മടങ്ങി . വീട്ടിലെത്തി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പലരെയും ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഫേസ്‌ബുക്ക് പോസ്റ്റ് ക്യാമ്ബിലെ സ്ത്രീകള്‍ക്ക് മാനമായെന്നും നടപടി എടുക്കണമെന്നും കാട്ടി കൗണ്‍സിലര്‍ നല്‍കിയ പരാതിയാണ് അറസ്റ്റിന് വഴിതെളിച്ചത്. സ്റ്റേഷനിലെത്തി സി ഐയുമായി കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ സംഭവത്തിലെ നിജസ്ഥിതി പൊലീസിന് ബോധ്യമായെന്നും പ്രശ്‌നം സംസാരിച്ചു തീര്‍ക്കാമെന്ന ഉറപ്പിന്മേല്‍ രാത്രി പത്തു മണിയോടെ വിട്ടയക്കുകയായിരുന്നുവെന്നും രഘു പറഞ്ഞു. വളരെ പോസിറ്റിവായി താന്‍ ചെയ്ത കാര്യം ആരൊക്കെയോ ചേര്‍ന്ന് വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നുവെന്നാണ് രഘു പറയുന്നത്. അറസ്റ്റിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് റൈറ്റ്‌സ് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























