Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പിസിയെ പൊളിച്ചടുക്കുന്നു... ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ച പിസി ജോര്‍ജ് ജനങ്ങളോട് കേണപേക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പരിഹസിച്ച് സി ആര്‍ നീലകണ്ഠന്‍

14 AUGUST 2019 02:46 PM IST
മലയാളി വാര്‍ത്ത

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് സോഷ്യല്‍ മീഡിയയിലെ താരമാണ്. നേരത്തെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതേയാള്‍ തന്നെ ജനങ്ങളോട് കേണപേക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഈ സംഭവത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി ആര്‍ നീലകണ്ഠന്‍. ഫേസ് ബുക്കിലൂടെയാണ് നീലകണ്ഠന്‍ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്

ഇന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം കേട്ട ശബ്ദം വാട്ട്‌സാപ്പില്‍ കിട്ടിയ ഒരു വോയിസ് ക്ലിപ്പായിരുന്നു. വിശ്വസിക്കാനായില്ല അത് രാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹം പിസി ജോര്ജിന്റേതാണെന്നു. അദ്ദേഹം തുടക്കത്തില്‍ അത് പറയുന്നതിനാല്‍ മാത്രം മനസ്സിലായി. എന്തൊരു വിനയം. താണു കേണു അപേക്ഷിക്കുകയാണ്. പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ എന്നി പഞ്ചായത്തുകളിലെ ജനങ്ങളോടാണ് അവര്‍ ജയിപ്പിച്ചു വിട്ട ജനപ്രതിനിധി കരയുന്ന സ്വരത്തില്‍ അപേക്ഷിക്കുന്നത്. ആഗസ്റ്റ് 14 ,15 തീയതികളില്‍ രാത്രി വീട്ടില്‍ കിടന്നുറങ്ങരുതെന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ.

ഈ പിസിയെ നമുക്കോര്‍മിക്കാന്‍ ഒരുപാട് അവസരങ്ങളുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ നടന്ന കാലത്ത് ഇദ്ദേഹം പറഞ്ഞ അഭിപ്രായങ്ങള്‍ സഭ്യമായി പരിഭാഷപ്പെടുത്തിയാല്‍ പോലും എഴുതാന്‍ ബുദ്ധിമുട്ടാണ്. ഗാഡ്ഗില്‍ ചാരനാണ്, വിദേശ ഫണ്ട് വാങ്ങി കേരളത്തെയും പശ്ചിമഘട്ടത്തിലെ കര്‍ഷകരെയും ദ്രോഹിക്കാന്‍ എത്തിയ ആളാണ്. അയാളെ അറബിക്കടലില്‍ താഴ്ത്തണം.... അന്വേഷിച്ചപ്പോള്‍ കാര്യം വ്യക്തമായി ചരിഞ്ഞ പ്രദേശങ്ങളില്‍, പാരിസ്ഥിതിക ദുര്‍ബലമേഖലകളില്‍ ഖനനവും നിര്‍മ്മാണപ്രവര്‍ത്തത്തനങ്ങളും നിയന്ത്രിക്കണം എന്ന ആവശ്യമാണ് മറ്റു പലരെയും പോലെ പിസിയെയും ഈ നിലപാടിലെത്തിച്ചത്. പാറമട സ്വന്തം മകനില്‍ കൂടി ആകുമ്‌ബോള്‍ അങ്ങനെ പറയാനല്ല പറ്റൂ..

കഴിഞ്ഞ കുറെ വര്ഷങ്ങളായി കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യെന്താ എന്നീ സ്ഥലത്തുള്ള ഒട്ടനവധി പാറമടകളുടെ ദുരിതം പേറുന്നവരുടെ സമരത്തെ സഹായിക്കാന്‍ പോകാറുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ അവിടെ സമരത്തിലാണ്. കേരളത്തിലെ അതിപ്രമുഖരുടെ മടകള്‍ ആണിവ. അതുകൊണ്ട് തന്നെ പോലീസും മറ്റു ഉദ്യോഗസ്ഥസംവിധാനങ്ങളും ഒരിക്കലും നിയമം പാലിക്കാന്‍ തയ്യാറാകില്ല. കളക്ടറും ആര്‍ഡിഓയും ഉത്തരവിട്ടാല്‍ പോലും തങ്ങളുടെ സംരക്ഷണയില്‍ ഖനനം നടാത്താന്‍ പോലീസ് സഹായിക്കും. ജനജീവിതം അവിടെ ദുസ്സഹമായി. റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായി. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്ക് പോലും റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാതായി. ഏതു സമയവും ടോറസ് എന്ന ഭീമന്‍ വണ്ടികള്‍ സ്വന്തം വീട്ടിനു മുകളിലേക്ക് മറിഞ്ഞു വീഴുമെന്ന ഭീതിയില്‍ അവര്‍ ജീവിക്കുന്നു. പാര്‍ക്കശങ്ങള്‍ തെറിച്ചു വീണു പരിക്കേറ്റവര്‍ പലരാണ്. സംസ്‌ക്കാര ചടങ്ങിനിടയില്‍ മൃതശരീരത്തിലേക്ക് പാറ തെറിച്ചു വീണതും അവര്‍ കണ്ടു. ഖനനത്തിലെ സ്‌ഫോടനം മൂലം വീടുകളുടെയും മനുഷ്യരുടെയും ആരോഗ്യം തകരാറിലായി. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും തോല്പിച്ചുകൊണ്ട് ഒരാളെ വിജയിപ്പിക്കാന്‍ ആ ജനങ്ങള്‍ക്ക് കഴിഞ്ഞു. അപ്പോള്‍ അവരുടെ സമരാഗ്‌നി എത്ര ഉണ്ടെന്നു മനസ്സിലാക്കാമല്ലോ.

ഇതിനു തൊട്ടടുത്തുള്ള കടനാട്, ഭരണങ്ങാനം, മേലുകാവ് പഞ്ചായത്തുകളിലെ അവസ്ഥ പിസി അറിഞ്ഞു കാണില്ല. മഴ കനത്തു ..മീനച്ചില്‍ താലൂക്കിലെ മൂന്നു പഞ്ചായത്തുകളിലായി പടര്‍ന്നു കിടക്കുന്ന പ്രകൃതി രമണീയമായ നാടുകാണി മല. .പണ്ട് ഇവിടെ ചെറിയ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളതാണ്. ആ സ്ഥലവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചു ഒന്ന് രണ്ട് തവണ അവിടെ പോയി. ഒടുവില്‍ പോയത് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍ അദ്ധ്യക്ഷ ഡോക്ടര്‍ കെജി താരയോടൊപ്പമാണ്. .നാടുകാണി മലയുടെ അടിവാരത്തില്‍ കിണറ്റുകര ഗ്രൂപ്പിന്റെ ഒരു ക്വാറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു .15 ഖനന ക്വാറി മാഫിയകള്‍ കൂടി ഇവിടെ രജിട്രേഷന്‍ നേടിക്കഴിഞ്ഞു.

ക്വാറി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഉരുള്‌പൊട്ടലിനും മലയിടിച്ചിലിനും കാരണമാകുന്നു എന്ന് ഇനി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഒട്ടനവധി മനുഷ്യജീവന് നഷ്ടമായ കവളപ്പാറക്കു ചുറ്റുമായി 27 ക്വാറികള്‍ ഉണ്ടായിരുന്നു എന്നത് ഞെട്ടലോടെ കേള്‍ക്കണ്ട വിഷയമാണ്.

നാടുകാണി മലയിലും ചുറ്റും ഈ ക്വാറികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി ലോകത്തിലെ ഏറ്റവും വലിയ അപകടമാവും ഇവിടെ സംഭവിക്കുക .ഇതിനോട് ചേര്‍ന്നു കിടക്കുന്ന പരിസ്ഥിതി ലോല പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന ടൂറിസ്റ്റ് കേന്ദ്രം അപ്രത്യക്ഷമാകും .മൂലമറ്റം പവര്‍ഹൗസ് ഭീക്ഷണിയിലാവും. മലങ്കര അണക്കെട്ടിന് ഭീഷണിയാകും..നിരവധിയായ ചെറു ഗ്രാമങ്ങളും പാലാ, ഈരാറ്റുപേട്ട നഗരങ്ങളും വിസ്മൃതിയിലാവാന്‍ വെറും പത്ത് നിമിഷം മാത്രം മതി .

കൂട്ടിക്കല്‍ കൊടുങ്ങ,വല്യെന്ത, നാടുകാണി മല തുടങ്ങിയ ഇടങ്ങളില്‍ പശ്ചിമഘട്ടനിരകളെ തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുന്നവരില്‍ പിസി പെടുമോ എന്നറിയില്ല. മൂന്നു പഞ്ചായത്തിലെ ജനങ്ങള്‍ രാത്രി മുഴുവനും കാമ്ബില്‍ കഴിയാമെന്നു സമ്മതിച്ചാല്‍ തന്നെ കവളപ്പാറ പോലെ, പുത്തുമല പോലെ എല്ലാം തകര്‍ന്നാല്‍ പിന്നെ എന്നും കാമ്ബില്‍ തന്നെ ജീവിക്കേണ്ടി വരില്ലേ? തല്‍ക്കാലം ജീവന്‍ രക്ഷപ്പെട്ടാലും ജീവിതം തകര്‍ന്നു പോകില്ലേ? ഈ കര്‍ഷകരുടെ രക്ഷക്ക് വേണ്ടിയാണോ താങ്കള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത്? പര്‍വ്വതനിരയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഭരണ പ്രതിപക്ഷ പാര്‍ട്ടികളോട് ഇവിടുത്തെ ജനങ്ങളുടെ ഒരു അപേക്ഷയുണ്ട് . *കവളപ്പാറ* യില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിപ്പിക്കരുതേ എന്നു മാത്രമാണ് .

കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ ഇനി ക്വാറികള്‍ അനുവദിക്കില്ലെന്ന് പിസി.പ്രളയം കൊണ്ടു പൊറുതി മുട്ടിയാണെങ്കിലും പിസിക്ക് പോലും അത് പറയേണ്ടി വന്നു. കക്ഷി പിസി ആയതിനാല്‍ നാളെ രാവിലെ കോഴി കൂവുന്നതിനു മുമ്ബ് മൂന്നുപ്രാവശ്യം തള്ളിപ്പറയാനും ഇത് മതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends