ഉറ്റവരെ മരണം തട്ടിയെടുക്കുന്നത് നോക്കി നിൽക്കാനായില്ല... വെള്ളക്കെട്ടില്‍ മുങ്ങിത്താണ ബന്ധുക്കളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു; പക്ഷെ രക്ഷകനായ പ്രവാസി യുവാവിനെ മരണം കവര്‍ന്നു; ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് നാടുകാരെയും ഉറ്റവരെയും കണ്ണീരിലാഴ്ത്തിയ ദുരന്തം

വൈകുന്നേരം സൗത്ത് പല്ലാറിലാണ് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടത്. രക്ഷിക്കുവാന്‍ ചാടിയ റസാഖ് കുട്ടികളെ കരയ്‌ക്കെത്തിച്ചുവെങ്കിലും ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. മുങ്ങിത്താണ റസാഖിനെ നാട്ടുകാര്‍ പെട്ടെന്നു തന്നെ തിരൂര്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളക്കെട്ടില്‍ വീണ ബന്ധുക്കളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് പ്രവാസി യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. തിരൂര്‍ കൊടക്കല്‍ അജിതപ്പടി സ്വദേശി അബ്ദുല്‍ റസാഖാണ് മരിച്ചത്. വെള്ളക്കെട്ടില്‍ വീണ മകന്‍ അലാഹുദ്ദീനെയും ഭാര്യാസഹോദരന്റെ മകന്‍ നിഹാലിനെയും രക്ഷിക്കുന്നതിനിടെ അബ്ദുള്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു.ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം. വീട്ടില്‍ വെള്ളം കയറിയതുമൂലം ഇവര്‍ പല്ലാറിലെ ഭാര്യാവസതിയിലേക്ക് തല്‍ക്കാലം താമസം മാറിയിരുന്നു. മകള്‍ ഷെഹാദിയയുടെ വിവാഹത്തിന് ദിവസങ്ങള്‍ക്കുമുമ്ബ് വിദേശത്ത് നിന്നെത്തിയതായിരുന്നു ബ.പി അങ്ങാടി സ്വദേശിയും അജിതപ്പടിയില്‍ താമസക്കാരനുമായ അബ്ദുല്‍ റസാഖ്.
https://www.facebook.com/Malayalivartha
























