കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു..

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ കിട്ടിയത് 24 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പ്രദേശത്ത് കാണാതായ മുപ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ്. എന്നാല്‍ പ്രതികൂല കാലവസ്ഥയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഇവിടെ നിന്നും മുപ്പതിലധികം പേരെ കണ്ടെത്താനുണ്ട്.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും അഗ്‌നിരക്ഷ സേനാംഗങ്ങളും സൈന്യവും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും ദുരന്ത ഭൂമിയില്‍ തിരച്ചിലിന് നേതൃത്വം നല്‍കുന്നു.
https://www.facebook.com/Malayalivartha
























