മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് വിഴിഞ്ഞം സ്വദേശി മരിച്ചു

മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേരെ തമിഴ്‌നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുല്‍ റഹ്മാന്‍ 47 ആണ് മരിച്ചത്.അപകടം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. രക്ഷപെട്ടവര്‍ വെളുപ്പിന് 3 ന് കരക്കെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
രാവിലെ നടത്തിയ തെരച്ചിലില്‍ മരിച്ചയാളിന്റെ മൃതദേഹം കൊല്ലംകോട് ഭാഗത്ത് കടലില്‍ നിന്നും കണ്ടെത്തി രാവിലെ 9 ഓടെ കരക്കെത്തിച്ചു. കരയില്‍ നിന്നും 6 മൈല്‍ ഉള്ളില്‍ നടന്ന അപകടത്തില്‍ വള്ളം വല, എഞ്ചിന്‍ അടക്കം മുങ്ങിയതിനെ തുടര്‍ന്ന് 4 പേരും നീന്തിയെങ്കിലും മരിച്ചയാള്‍ അവശനായി മുങ്ങി പോകുകയായിരുന്നു.
മണിക്കൂറുകള്‍ നീന്തിയ ശേഷമാണ് 3 പേരെയും അതുവഴി വന്ന തമിഴ്‌നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചത്.
"
https://www.facebook.com/Malayalivartha
























