Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും... അവർക്ക് 'നന്മ' ചെയ്യാൻ മുട്ടി വയ്യാണ്ടായിട്ടാ; മുന്നറിയിപ്പുമായി പ്രശാന്ത് നായര്‍

14 AUGUST 2019 02:21 PM IST
മലയാളി വാര്‍ത്ത

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പണം നല്‍കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ റിലീഫ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ മതിയെന്ന മുന്നറിയിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥനും കോഴിക്കോട് മുന്‍ കലക്ടറുമായ പ്രശാന്ത് നായര്‍. ദുരിതാശ്വാസത്തിന്‍റെ പേരില്‍ പണം വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്നും സിഎംഡിആര്‍എഫിലേക്കോ അല്ലെങ്കില്‍ വിശ്വസ്തരായ സംഘടനകള്‍ വഴിയോ നല്‍കിയാല്‍ മതി. സാധന സാമഗ്രികള്‍ ജില്ലതല കളക്ഷന്‍ സെന്‍ററില്‍ ഏല്‍പ്പിക്കുകയോ മികച്ച സംഘടനകള്‍ വഴി നല്‍കുകയോ ചെയ്താല്‍ മതിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തട്ടിപ്പുകാരാണെന്ന് തോന്നിയാല്‍ പൊലീസില്‍ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവർക്ക് 'നന്മ' ചെയ്യാൻ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാൻ പിരിവിടുന്ന കാര്യമല്ല പറയുന്നത്) ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരിൽ പേർസണൽ അക്കൗണ്ടിലേക്കു സംഭാവനകൾ അയക്കുന്നത് മാക്സിമം ഒഴിവാക്കുക. നിങ്ങൾക്ക് നിങ്ങളുടെ പണം ചെലവാക്കാൻ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികൾ നിങ്ങൾക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷൻ പോയിന്റുകൾ വഴിയോ വിശ്വസ്തരായ സംഘടനകൾ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.

പണമായിട്ട് കൊടുക്കാനാണെങ്കിൽ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട്‌ (CMDRF) ആണ് ബെസ്റ്റ് ഓപ്ഷൻ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത, നല്ല ട്രാക്ക് റക്കോർഡുള്ള സന്നദ്ധ സംഘടനകൾ. ഉഡായിപ്പുകൾ എന്ന് ഫീൽ ചെയ്യുന്ന കേസുകൾ പോലീസിൽ അറിയിക്കുക. ഇത്തരം പിരിവുകളും ദുരന്തനിവാരണ നിയമത്തിൽ കുറ്റകരമാണ്. അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പം താഴെക്കാണുന്ന എക്സ്പ്രഷൻ ഇട്ടാ മതി. CMDRF ഉള്ളപ്പൊ എന്തിന് വേറൊരു സൂര്യോദയം?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends