സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പച്ഛാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പച്ഛാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം. സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് പുതിയ നിയമനം. മൊത്തം 1,10,000 രൂപയാണ് ശമ്പളം. ഹൈക്കോടതി അഭിഭാഷകനായ എ വേലപ്പന്‍ നായരെയാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമോപദേഷ്ടാവിനു പുറമേയാണ് പുതിയ നിയമനം.
സര്‍ക്കാര്‍ കക്ഷിയാകുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിക്കാന്‍ കഴിഞ്ഞമാസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതനുസരിച്ച് പുതിയ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിനായി എ ജി ഓഫീസില്‍ പ്രത്യേക മുറി സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ നടത്തുന്ന പുത്തന്‍നിയമനങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് ഉയർത്തുന്നത്.
https://www.facebook.com/Malayalivartha

























