Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആശങ്ക അറിയിച്ച്‌ കത്തയച്ചു

14 AUGUST 2019 04:05 PM IST
മലയാളി വാര്‍ത്ത

കേരള പബ്ളിക് സർവീസ് കമ്മീഷൻ പ്രസിദ്ധികരിച്ച പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 10940 ഓളം വരുന്ന ഉദ്യോഗാർത്ഥികൾ പി എസ് സിക്ക് കത്തയച്ചു. പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആശങ്ക ദുരീക്കരിക്കണമെന്ന് അറിയിച്ചാണ് കത്തെഴുതിയിരിക്കുന്നത്. നിയമനം വൈകിക്കുന്നത് ഉദ്യോഗാർത്ഥികളോടും അവരുടെ കുടുംബത്തോടും ഉള്ള നീതി നിഷേധം ആണ് എന്ന്  കത്തിൽ പറയുന്നു. കത്തിന്റെ പൂർണ രൂപം വായിക്കാം.


സർ

ഞങ്ങൾ കേരള പബ്ളിക് സർവീസ് കമ്മീഷൻ 01-07-2019 ൽ പ്രസിദ്ധികരിച്ച പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 10940 ഓളം വരുന്ന ഉദ്യോഗാർത്ഥികളാണ്.

കേരളത്തിലെ ലക്ഷ കണക്കിന് യുവാക്കളുടെ സർക്കാർ സർവീസിലേയ്ക്കുള്ള തൊഴിൽ ദാതാവായ കേരള പബ്ളിക് സർവീസ് കമ്മീഷൻ 30-12-2017 ലെ ഗസ്റ്റ്, കാറ്റഗറി നമ്പർ 657/ 2017 നോട്ടിഫിക്കേഷൻ പ്രകാരം കേരളം പോലീസിലെ 7 ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ തസ്തികയിലെ പ്രകാരം ഒഴിവുകൾ നികത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ രണ്ടര ലക്ഷത്തിൽ അധികം യുവാക്കൾ അപേക്ഷിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ 2018 ജൂലൈ 22-ആം തീയതി ഒ.എം.ആർ പരീക്ഷ നടത്തി 2019 ഏപ്രിൽ 1,2 തീയതികളിലായി 30,000 ത്തോളം ഉദ്യോഗാർത്ഥികലെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീക്കരിക്കുകയും തുടർന്ന് ബറ്റാലിയൻ അടിസ്ഥാനത്തിൽ വിവിധങ്ങളായ ഗ്രൗണ്ടുകളുടെ ലഭ്യതയുടെ അടിസ്ഥാനത്തിൽ വൺ സ്റ്റാർ നിലവാരത്തിലുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തി,സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കി 01-07-2019ന് 10940 ഉദ്യോഗാർത്ഥികൾ ഉൾപ്പെടുന്ന റാങ്ക് പട്ടികയും പ്രസിദ്ധീക്കരിച്ച്‌, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമന ശുപാർശ അയക്കുന്ന നടപടികൾ കേരള പബ്ളിക് സർവീസ് കമ്മീഷനിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ലിസ്റ്റിൽ വിരലിൽ എണ്ണാവുന്ന ചിലർ പരീക്ഷ ക്രമക്കേടിലൂടെയാണ് ലിസ്റ്റിൽ ഉൾപ്പെട്ടത് എന്ന് കേരള പബ്ളിക് സർവീസ് കമ്മീഷൻ വിജിലൻസ് വിഭാഗം കണ്ടെത്തുകയും അവരെ ലിസ്റ്റിൽ നിന്നും പുറത്താക്കുകയും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തുടരന്വേഷണം നടക്കുന്നതിനാൽ സത്യസന്ധമായി പരീക്ഷയും ഫിസിക്കൽ ടെസ്റ്റും പാസ്സായി നിയമന ശുപാർശയും കാത്തിരുന്ന പതിനായിരത്തോളം ഉദ്യോഗാർത്ഥികളുടെ നിയമനം ആശങ്കാജനകം ആയ ഒരു സാഹചര്യത്തിലാണ്. ഇത് ഞങ്ങളോടും ഞങ്ങളുടെ കുടുംബത്തോടും ഉള്ള നീതി നിഷേധം ആണ്. തുടരന്വേഷണത്തിനോ ക്രമക്കേട് നടത്തിയവർക്കെതിരെയുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിനോ ഞങ്ങൾ എതിരല്ല. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കാലതാമസം ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ്. ആയതിനാൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ഞങ്ങളുടെ നിയമന നടപടികൾ എത്രയും വേഗത്തിൽ ആക്കുകയും ഞങ്ങളുടെ ആശങ്ക ദൂരീകരിച്ചു നൽകുകയും ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends