ലിനുവിന്റെ കുടുംബത്തിന് വീട് വച്ച് നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിനു മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ചു നല്‍കും. ഫൗണ്ടേഷന്റെ പ്രതിനിധിയായി ലിനുവിന്റെ വീട് സന്ദര്‍ശിക്കവെ സംവിധായകന്‍ മേജര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്.
അടിയന്തര സഹായമായി ഒരുലക്ഷം രൂപയും ലിനുവിന്റെ അമ്മയ്ക്കു നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും ഫൗണ്ടേഷന്‍ നല്‍കുമെന്ന് മേജര്‍ രവി അറിയിച്ചു. ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് മേജര്‍ രവി ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്. അതിനിടെ മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയ്‌ക്കെഴുതിയ കത്തും കൈമാറി.
https://www.facebook.com/Malayalivartha

























