പ്രളയദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകണമെന്ന് മന്ത്രി കെടി ജലീല്‍

പ്രളയദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ആഹ്വാനം ചെയ്ത് മന്ത്രി കെടി ജലീല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുംബത്തിന്റെ പങ്കായി രണ്ട് ലക്ഷംരൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വര്‍ഷത്തേതുപോലെ താനും ഭാര്യയും ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കൂടാതെ, ഓരോരുത്തരും അവരവര്‍ക്ക് കഴിയും വിധം സഹായങ്ങള്‍ നിരാലംബര്‍ക്ക് നല്‍കണം. എന്നെങ്കിലും ഒരു ദുരന്തം നമ്മളെ തേടിയെത്തിയാല്‍ നമുക്ക് കൈതാങ്ങാകാന്‍ ആളുകളുണ്ടാകണമെങ്കില്‍ സര്‍വസ്വവും നഷ്ടപ്പെട്ടവരുടെ കണ്ണീര് കാണണമെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു. മാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ഒരു നയാപൈസ പോലും ദുര്‍വിനിയോഗം ചെയ്യപ്പെടില്ല. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ അതെത്തിയിരിക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha

























